HOME
DETAILS
MAL
അപകടമുണ്ടാക്കാന്‍ മാത്രമായി തരുവണയിലെ വൈദ്യുതി തൂണുകള്‍
backup
December 12 2018 | 05:12 AM
തരുവണ: കുറ്റ്യാടി-മാനന്തവാടി റോഡില്‍ പീച്ചങ്കോട് ബാങ്ക് വളവില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച വൈദ്യുത തൂണുകള്‍ അപകട ഭീഷണിയാവുന്നു.
വര്‍ഷങ്ങളായി ലൈന്‍ വലിക്കാതെ ഉപയോഗ ശൂന്യമായി നില്‍ക്കുന്ന മരത്തിന്റെയും കോണ്‍ക്രീറ്റിലും തീര്‍ത്ത തൂണുകള്‍ ഗതാഗതത്തിന് തടസവും അപകട സാധ്യത വര്‍ധിപ്പിച്ചിട്ടും ഇത് നീക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കാല്‍നൂറ്റാണ്ട് മുമ്പാണ് ഇവിടെ മരത്തിന്റെ തൂണ്‍ സ്ഥാപിച്ചത്. പിന്നീട് ഇത് മാറ്റാതെ ഇതിന് തൊട്ടായി കോണ്‍ക്രീറ്റ് കാലും സ്ഥാപിച്ചു. എന്നാല്‍ റോഡ് വീതി കൂട്ടിയതോടെ ഈ രണ്ടു തൂണുകളും ഉപയോഗ ശൂന്യമായി റോഡിനോട് ചേര്‍ന്ന് സ്ഥതി ചെയ്യുകയാണ്. ദിവസവും ബസുകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഉപയോഗ ശൂന്യമായ തൂണുകള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."