ജലപുനരുജ്ജീവനത്തിന് മുന്‍തൂക്കം നല്‍കി ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക്
കല്‍പ്പറ്റ: സമഗ്ര ജലപുനരുജ്ജീവനത്തിന് മുന്‍തൂക്കം നല്‍കി ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക്.
സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികള്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലും ഉറപ്പുവരുത്തിയും ഹരിതനിയമാവലി സര്‍ക്കാര്‍, സര്‍ക്കാരിതര ചടങ്ങുകളില്‍ പ്രായോഗികമാക്കിയുമാണ് മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും ബഹുജന പങ്കാളിത്തത്തോടെയും തോടുകളുടെ പുനരുജ്ജീവനം നടപ്പാക്കാനാണ് ജില്ലാ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്.
ചെറുകിട ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്‍വീനറായ ജില്ലാ സാങ്കേതിക സമിതിയാണ് നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തീകരണത്തിന് ചുക്കാന്‍ പിടിക്കുക. രണ്ടാം വാര്‍ഷിക ദിനത്തില്‍ പഞ്ചായത്തുകളില്‍ തോട് ശുചീകരണവും കബനി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. 84 ചെക്ഡാമുകളുടെ നിര്‍മാണം, 74 കുളങ്ങളുടെ നവീകരണം എന്നിവയും ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തി.
പുഴകളെ മാലിന്യമുക്തവും ശുദ്ധജലസമ്പന്നവും കൈയേറ്റമില്ലാത്തതുമായ ജലസ്രോതസായി പരിപാലിക്കുന്നതിനുളള ജനകീയ സംരംഭം സമയബന്ധിതമായി നടപ്പാക്കുന്നതിനായി വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ക്കായി മാതൃകാ പുഴപഠന പരിപാടിയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."