പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ 'സര്‍ഗവിദ്യാലയം'
കല്‍പ്പറ്റ: പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കാനും നൂതന ആശയങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ വിദ്യാലയങ്ങളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ട് സര്‍ഗവിദ്യാലയം പദ്ധതി. സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ഇതു നടപ്പാക്കുന്നത്. നൂതന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും മികവ് നിലനിര്‍ത്താനുമായി സ്‌കൂളുകളില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 12ന് ഉച്ചക്ക് തരിയോട് എസ്.എ എല്‍.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വഹിക്കും. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അധ്യക്ഷയാവും. സമ്പൂര്‍ണ മാതൃഭാഷാ ശേഷി ആര്‍ജന പരിപാടിയായ 'മലയാളത്തിളക്കം' ബ്ലോക്ക് തല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിന്‍സി സണ്ണി ഡ്രോപ് ഔട്ട് ഫ്രീ വിദ്യാലയ പ്രഖ്യാപനം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍, 'ഞങ്ങള്‍ രചിക്കുന്നു, ഞങ്ങള്‍ മുന്നേറുന്നു' എന്ന കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്യും. ഹെഡ്മിസ്ട്രസ് നിഷ ദേവസ്യ സര്‍ഗവിദ്യാലയം സ്‌കൂള്‍ പദ്ധതി വിശദീകരിക്കും. വയനാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.ജെ മോളി സര്‍ഗവിദ്യാലയം ഫണ്ട് കൈമാറും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുടെ പ്രൊജക്റ്റ് അവതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."