HOME
DETAILS

ജാമിഅ മില്ലിയ്യ: ജുഡീഷ്യല്‍ അന്വേഷണം അനിവാര്യം

  
backup
December 18 2019 | 12:12 PM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%9c%e0%b5%81%e0%b4%a1%e0%b5%80%e0%b4%b7%e0%b5%8d%e0%b4%af

 

ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലും അലിഗഡ് സര്‍വകലാശാലയിലുമുണ്ടായ പൊലിസ് അതിക്രമം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന വിദ്യാര്‍ഥികളുടെയും ഇന്ദിരാ ജയ്‌സിങിന്റെയും ഹരജികള്‍ ഇന്നലെ സുപ്രിംകോടതി പരിഗണിച്ചില്ല. ഹരജികള്‍ ഹൈക്കോടതികളില്‍ സമര്‍പ്പിക്കുവാന്‍ സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണം വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തില്‍ വേണമോ എന്നതിലും ഹൈക്കോടതികള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ അര്‍ധരാത്രിയില്‍ പൊലിസ് അതിക്രമിച്ച് കയറി ലൈബ്രറി തകര്‍ക്കുകയും വിദ്യാര്‍ഥികള്‍ക്കുനേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും വെടിവയ്പ് നടത്തുകയും ചെയ്തുവെന്നായിരുന്നു ഹരജികളില്‍ ആരോപിച്ചിരുന്നത്. സര്‍വകലാശാല അധികൃതരുടെയും വൈസ് ചാന്‍സലറുടെയും അനുമതി കൂടാതെ കാംപസില്‍ കടന്ന് അക്രമം കാണിക്കുകയും ബസുകള്‍ കത്തിക്കുകയും ചെയ്ത പൊലിസിനെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു ഹരജികള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത്തരം കേസുകള്‍ ഹൈക്കോടതികളാണ് പരിഗണിക്കേണ്ടതെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു സുപ്രിംകോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരേയുണ്ടായ പ്രതിഷേധ സമരത്തെക്കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യവും സുപ്രിംകോടതി ഹൈക്കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു. വിചാരണ കോടതിയല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹരജികളൊക്കെയും ഹൈക്കോടതികളില്‍ സമര്‍പ്പിക്കുവാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്തായാലും കാംപസില്‍കയറി അക്രമം നടത്തിയ പൊലിസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്.
ബസ് കത്തിച്ചത് വിദ്യാര്‍ഥികളാണെന്ന പൊലിസ് അഭിഭാഷകന്‍ തുഷാര്‍ മേത്തയുടെ വാദത്തെ നിരാകരിച്ചുകൊണ്ട് പൊലിസുകാര്‍ ബസ് കത്തിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജറായ അഭിഭാഷകര്‍ നല്‍കിയതായിരുന്നു. പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്നും വിദ്യാര്‍ഥികളെ കാംപസില്‍കയറി അക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുകയുണ്ടായി. ജാമിഅ മില്ലിയ്യയില്‍ പൊലിസ് നടത്തിയത് അതിനിഷ്ഠുരമായ ആക്രമണമായിരുന്നു. യാതൊരു പ്രകോപനവുമില്ലാത്ത അവസ്ഥയില്‍ അര്‍ധരാത്രിയില്‍ കാംപസില്‍ അതിക്രമിച്ചുകയറി കണ്ണില്‍കണ്ടതെല്ലാം നശിപ്പിക്കുകയും ലൈബ്രറിഹാള്‍ തകര്‍ക്കുകയും വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമം അഴിച്ചുവിടുകയും ചെയ്തത് യാദൃച്ഛികമാണെന്ന് പറയാനാവില്ല. ഇതിന്റെ പിന്നില്‍ എന്തായിരുന്നു ലക്ഷ്യമെന്ന് പുറത്തുവരിക തന്നെ വേണം. ഇതേ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു അലിഗഡ് സര്‍വകലാശാലയിലും പൊലിസ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
ജാമിഅ മില്ലിയ്യയിലും അലിഗഡിലും കയറി വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയാല്‍ എല്ലാം കെട്ടടങ്ങുമെന്ന മൂഢവിശ്വാസത്തിലായിരിക്കണം പൊലിസ് ഈ രണ്ട് സര്‍വകലാശാലകളിലും കയറി നരനായാട്ട് നടത്തിയിട്ടുണ്ടാവുക. എന്നാല്‍ പൊലിസിന്റെയും ഭരണകൂടത്തിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങി. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, ബംഗളൂരു ഐ.ഐ.എസ്.സി, ഐ.ഐ.എം പോണ്ടിച്ചേരി സര്‍വകലാശാല, ചെന്നൈ ലയോള, ഐ.ഐ.ടി മദ്രാസ്, കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാല, ലഖ്‌നൗ നദ്‌വത്തുല്‍ ഉലമ, ഹൈദരാബാദ് മൗലാനാ ആസാദ്, ബനാറസ് ഹിന്ദു സര്‍വകലാശാല തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെല്ലാം പുറത്തിറങ്ങി പ്രതിഷേധക്കടലിന്റെ അലയടിക്കുന്ന തിരമാലകളാണ് തീര്‍ത്തത്. ഇതുവഴി സര്‍ക്കാരിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ വിദ്യാര്‍ഥികള്‍ തകര്‍ക്കുകയായിരുന്നു.
അക്രമം നടത്തുന്നവരെ വേഷം കണ്ട് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് രാജ്യമൊട്ടാകെയുള്ള സര്‍വകലാശാലകളിലെ യുവാക്കള്‍ ഷര്‍ട്ടഴിച്ച് പ്രതിഷേധ പ്രകടനം നടത്തിയത് പ്രധാനമന്ത്രിക്കുള്ള മറുപടിയായിരുന്നു. തുടര്‍ന്ന് ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അനുനയത്തിന്റെ ഭാഷയിലാണെങ്കിലും അത് വിശ്വാസത്തിലെടുക്കുവാന്‍ പറ്റുകയില്ല. പൗരത്വ നിയമ ഭേദഗതി ഒരു മതത്തിലെയും പൗരന്മാരെ ബാധിക്കുന്നതല്ലെന്നും മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്നും അവരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഭയപ്പെടുത്തുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഒരിക്കലും കീഴ്‌പോട്ടിറക്കാനാവില്ല. ഇതുതന്നെയായിരുന്നു 1935ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ന്യൂറംബര്‍ഗ് നിയമം കൊണ്ടുവന്നപ്പോഴും പറഞ്ഞിരുന്നത്. ജൂതര്‍ ഈ നിയമത്തെക്കുറിച്ച് പേടിക്കേണ്ടതില്ലെന്നും അവര്‍ക്ക് യാതൊരു ആപത്തും വരികയില്ലെന്നും പറഞ്ഞ ഹിറ്റ്‌ലര്‍ പിന്നീടവരുടെ പൗരത്വം റദ്ദാക്കുകയും കൊന്നൊടുക്കുകയുമായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കുകയാണ് ഇന്ത്യയില്‍ ഇപ്പോള്‍ നരേന്ദ്രമോദിയും അമിത്ഷായും.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നരേന്ദ്രമോദിക്ക് അയച്ച തുറന്നകത്തില്‍ പറയുന്നത് ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന നിയമത്തില്‍നിന്ന് പിന്മാറണമെന്നാണ്. പൗരത്വ നിയമ ഭേദഗതിയെ അടിസ്ഥാനമാക്കിയാണ് പൗരത്വ രജിസ്റ്ററും തയാറാക്കാന്‍ അണിയറയില്‍ ബി.ജെ.പി ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഓരോ പൗരനും തന്റെ പൗരത്വം തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുമായി അധികാരികളെ തേടിനടക്കേണ്ട അവസ്ഥയിലേക്കായിരിക്കും ഇതെത്തിക്കുക. പുറംതള്ളേണ്ടവരെ എന്തെങ്കിലും കാരണം കണ്ടെത്തി പൗരത്വ പട്ടികയില്‍നിന്ന് പുറംതള്ളാന്‍ ഇതുവഴി കഴിയും. അപ്പോള്‍ മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്നനരേന്ദ്രമോദിയുടെ വാക്കുകള്‍ ആരും ഓര്‍ക്കാനുണ്ടാവില്ല. അതിനാലാണ് പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും റദ്ദാക്കുന്നതുവരെ സമരമുഖത്ത് ഉറച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി തീരുമാനമെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഈ വിഭജന നിയമം കൈയില്‍പിടിച്ച് എത്ര സമാശ്വാസ വാക്കുകള്‍ പറഞ്ഞാലും ഇന്ത്യന്‍ ജനത അത് വിശ്വാസിക്കാന്‍ പോകുന്നില്ല. ഭരണഘടനയിലെ തുല്യാവകാശവും തുല്യ പരിഗണനയുമാണ് ബി.ജെ.പി ഭരണകൂടം ചവിട്ടിയരച്ചിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന നിയമം കൈയില്‍പിടിച്ച് ജനതയോട് ശാന്തരാകാന്‍ പറയുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ ആത്മാവായ ബഹുസ്വരത എന്താണെന്ന് ഇനിയെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago