HOME
DETAILS

പൂനെ ഹാഫ് മാരത്തണില്‍ വിജയം വയനാടന്‍ കരുത്തിന്

  
backup
December 12 2018 | 05:12 AM

%e0%b4%aa%e0%b5%82%e0%b4%a8%e0%b5%86-%e0%b4%b9%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf

കല്‍പ്പറ്റ: പൂനെയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ബജാജ് അലയന്‍സ് ഹാഫ് മാരത്തണില്‍ വയനാടന്‍ കരുത്തറിയിച്ച് വയനാട്ടുകാരായ വിമുക്തഭടനും ട്രക്ക് ഡ്രൈവറും.
ചെന്നലോട് വലിയനിരപ്പില്‍ മാത്യുവുവെന്ന വിമുക്ത ഭടനും ട്രക്ക് ഡ്രൈവറായ മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസുമാണ് ശ്രദ്ധ നേടിയത്. നൂറുകണക്കിന് കായികതാരങ്ങള്‍ മാറ്റുരച്ച മാരത്തണില്‍ വെറ്ററന്‍സ് 60 പ്ലസ് വിഭാഗത്തില്‍ മാത്യുവും 50 പ്ലസ് വിഭാഗത്തില്‍ തോമസും ഫിനിഷ് ചെയ്തത് ഒന്നാമതായാണ്.
പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലായിരുന്നു(ബലേവാടി സ്റ്റേഡിയം) മത്സരം. 21 കിലോമീറ്റര്‍ 1.33 മണിക്കൂറില്‍ ഓടിത്തീര്‍ത്താണ് തോമസ് സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. മാത്യു 1.44 മണിക്കൂറില്‍ ഓട്ടം പൂര്‍ത്തിയാക്കി വിജയതീരമണിഞ്ഞു. പൂനെയിലെ വിജയത്തോടെ തോമസിന്റെ 2017-18ലെ മാരത്തണ്‍ മെഡല്‍ നേട്ടം ഇരുപതായി. 14 സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് ഉപജീവനത്തിനു ട്രക്ക് ഓടിക്കുന്ന തോമസ് ഹ്രസ്വകാലത്തിനിടെ കൊയ്തത്. സമപ്രായത്തിലുള്ളവരെ അതിശയിപ്പിക്കുന്നതാണ് സൈന്യത്തില്‍നിന്നു സുബേദാര്‍ റാങ്കില്‍ വിരമിച്ച മാത്യുവിന്റെ മെഡല്‍ നേട്ടങ്ങളും.
നവംബര്‍ 25ന് ഹൈദരാബാദില്‍ നടന്ന വേള്‍ഡ് 10 കിലോമീറ്റര്‍ മാരത്തണില്‍ സൂപ്പര്‍ വെറ്ററണ്‍ കാറ്റഗറിയില്‍ മാത്യുവിനായിരുന്നു സ്വര്‍ണം. പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനാണ് അമ്പത്തിയേഴുകാരനാണ് തോമസ്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ ഡ്രൈവര്‍പ്പണിക്കിറങ്ങിയ തോമസിനെ വ്യായാമത്തിനായി തുടങ്ങിയ നടത്തമാണ് ദീര്‍ഘദൂര ഓട്ടക്കാരനാക്കിയത്. വിദ്യാഭ്യാസകാലത്ത് നിദ്രയിലായിരുന്നു തോമസിലെ കായികതാരം. വഞ്ഞോട് യു.പി സ്‌കൂളിലും വാളാട് ഹൈസ്‌കൂളിലും പഠിക്കുമ്പോള്‍ കായികമത്സരങ്ങള്‍ നടക്കുന്നിടത്ത് കാഴ്ചക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. പില്‍ക്കാലത്തു മാരത്തണ്‍ മത്സരങ്ങളില്‍ തോമസ് കനകവും വെള്ളിയും വിളയിക്കുന്നത് അദ്ദേഹത്തെ അടുത്തറിയുന്നവരില്‍ ഉളവാക്കുന്നത് വിസ്മയം.
2014ലെ കൊച്ചിന്‍ ഹാഫ് മാരത്തണില്‍ പങ്കെടുത്തപ്പോഴാണ് ദീര്‍ഘദൂര ഓട്ടം വഴങ്ങുമെന്നു തോമസ് തിരിച്ചറിഞ്ഞത്. രണ്ടു മണിക്കൂര്‍ 13 മിനിറ്റ് 41 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തോമസ് നാല്‍പ്പത്തിനാലാം സ്ഥാനക്കാരനായിരുന്നു. പിന്നീട് കഠിനപരിശീലനം തുടങ്ങിയ തോമസ് 2017ലെ കൊച്ചിന്‍ ഹാഫ് മാരത്തണില്‍ ഒന്നാമനായി. 21 കിലോമീറ്റര്‍ 1.37 മണിക്കൂറിലാണ് ഫിനിഷ് ചെയതത്. ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. ദ്വാരകയില്‍ വാടകവീട്ടിലാണ് താമസം.
ചെന്നലോട് വലിയനിരപ്പില്‍ പരേതരായ തോമസ്-കത്രീന ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനാണ് മാത്യു. 21ാം വയസില്‍ കരസേനയില്‍ ചേര്‍ന്ന മാത്യു 2008ല്‍ മദ്രാസ് എന്‍ജിനീയേഴ്‌സ് റെജിമെന്റില്‍നിന്നാണ് വിരമിച്ചത്. നാട്ടിലെത്തിയ ബോഡി ബില്‍ഡിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2013, 2014, 2015 വര്‍ഷങ്ങളില്‍ മാസ്റ്റര്‍ മിസ്റ്റര്‍ വയനാടായി. 2016ലാണ് ബോഡി ബില്‍ഡിങ് വിട്ട് ദീര്‍ഘദൂര ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെറ്ററന്‍ മാരത്തണ്‍, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഇനങ്ങളില്‍ പൂനെയിലേതടക്കം 20 മത്സരങ്ങളിലാണ് മാത്യു പങ്കെടുത്തത്. ഇതില്‍ ഹൈദരാബാദിലേതിനു പുറമേ കൊലാപ്പൂര്‍ മാരത്തണ്‍(21 കിലോമീറ്റര്‍), ഗോവ മാരത്തണ്‍(10 കിലോമീറ്റര്‍), കൊച്ചി പെരുമ്പാവൂര്‍ മാരത്തണ്‍(21 കിലോമീറ്റര്‍)എന്നിവയിലും ഒന്നാമനായിരുന്നു. ഭാര്യ എത്സമ്മയും ഷെറിന്‍, സ്വപ്ന, സിജോ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago