ഇറക്കുമതി ചെയ്ത സവാള ഉടന്‍ കേരളത്തിലെത്തും: മന്ത്രി പി തിലോത്തമന്‍
ആലപ്പുഴ: ഉയര്‍ന്നുനില്‍ക്കുന്ന സവോള വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്ത സവാള ഉടന്‍ കേരളത്തിലെത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഈജിപ്ത്, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത് കൊണ്ടുവരുന്ന സവാളയുമായി ചരക്കുകപ്പല്‍ ഇന്നലെ എത്തിയിട്ടുണ്ട്. അത് എത്രയും പെട്ടെന്ന് കേരളത്തില്‍ എത്തിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വില കുറയ്ക്കുന്നതിന് സര്‍ക്കാരിന്റെ പരിമിതിക്കുള്ളില്‍നിന്ന് എല്ലാ ശ്രമവും നടത്തുന്നു. സവാള വില ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ ആദ്യഘട്ടത്തില്‍ നാസിക്കില്‍നിന്ന് 50 ടണ്‍ സവാള കൊണ്ടുവന്നിരുന്നു. വില 70 രൂപയോളം ഉയര്‍ന്ന സമയത്ത് സപ്ലൈകോ ലാഭം ഒന്നും എടുക്കാതെ 38 രൂപയ്ക്കാണ് സവാള വിറ്റത്.
കേന്ദ്രം ഇറക്കുമതി ചെയ്യുന്നതില്‍നിന്ന് പ്രതിമാസം 300 ടണ്‍ സവാളയാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത് . എന്തുവിലകൊടുത്തും സംഭരിച്ച് ജനങ്ങള്‍ക്ക് വിലകുറച്ച് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ ഉറപ്പു പോലെ 14 സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് വില കൂടിയിട്ടില്ല. അധിവര്‍ഷം പച്ചക്കറി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളെയും കാര്യമായി ബാധിച്ചതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം തീരെ കുറഞ്ഞിട്ടുണ്ട് - മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."