'സര്‍ക്കാരിനെതിരേ നീക്കം നടത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം'
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍, ആര്‍.എസ്.എസ്, വര്‍ഗീയവാദികള്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന പ്രചാരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.വൈ.എഫ്.ഐയുടെ ത്രിദിന സംസ്ഥാന പഠനക്യാമ്പ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ശക്തികളെ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ കൈകോര്‍ത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങളെ ഗൗരവമായി കാണണം. പശ്ചിമ ബംഗാളിലെ ഇടതുസര്‍ക്കാരിനെ തകര്‍ക്കാന്‍ കോടാലിയായി പ്രവര്‍ത്തിച്ചത് മാവോയിസ്റ്റുകളാണ്. ഇക്കാര്യത്തില്‍ ശക്തമായ ആശയപ്രചാരണം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ ബദല്‍ സൃഷ്ടിക്കാന്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജി.എസ്.ടിയിലൂടെ സ്വന്തം നിലയില്‍ നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതായി.
എന്നാല്‍ ജി.എസ്.ടിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വിഹിതം നല്‍കിയതുമില്ല.
പ്രളയവും കാലവര്‍ഷക്കെടുതിയും ദുരന്തം വിതച്ച സംസ്ഥാനത്തിന് അര്‍ഹമായ സഹായം കേന്ദ്രം നല്‍കിയില്ല. കേന്ദ്രം അടച്ചുപൂട്ടാന്‍ തീരുമാനിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. പ്രതിസന്ധികള്‍ക്കിടയിലും ജനപക്ഷ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത' എന്ന വിഷയത്തില്‍ എം.വി ഗോവിന്ദനും 'ഇന്ത്യന്‍ യുവത്വത്തിന്റെ കടമകള്‍' എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും ക്ലാസെടുത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി എ.എ റഹീം സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."