പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പത്ത് ദിവസമായി തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തുടങ്ങിയത്. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷത്തിന്റെ സമീപനം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തില്‍ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കര്‍ ഒന്നുകില്‍ സഭാനടപടികളോട് സഹകരികണം അല്ലെങ്കില്‍ സഭ ബഹിഷ്‌കരിക്കണം എന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ശബരിമല യില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമുള്‍പ്പെടെ ഉന്നയിച്ച് നിയമസഭക്ക് മുന്നിലാണ് മൂന്ന് എം.എല്‍.എമാര്‍ നിരാഹാരമിരിക്കുന്നത്. ചോദ്യോത്തരവേള ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ശേഷം ചോദ്യോത്തരവേള റദ്ദാക്കി. പിന്നീട് സഭാനടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."