സഊദിയില്‍ ബസ്സിന് നേരെ ഭീകരാക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു
ദമാം: കിഴക്കന്‍ സഊദിയിലെ ദമാമിനു സമീപം ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്വദേശി പൗരന്‍ കൊല്ലപ്പെട്ടു. ശീഈ പ്രദേശമായ ഖതീഫില്‍ അല്‍ മസൂറ ഡിസ്ട്രിക്കിന് സമീപം താമസിക്കുന്നവര്‍ സഞ്ചരിച്ച ബസ്സിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
ഏതാനും ദിവസങ്ങളായി മസൂറ ഡിസ്ട്രിക്കിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികളെ സര്‍ക്കാര്‍ ഒഴിപ്പിക്കുന്നുണ്ട്. ബദല്‍ സ്ഥലത്തേക്ക് ഇവരെ കൊണ്ട് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സ്വമേധയാ ഒഴിവാക്കാന്‍ താല്‍പര്യമുള്ളവരെയാണ് സര്‍ക്കാര്‍ സൈന്യം ഇവിടെ നിന്നും മാറ്റി താമസിപ്പിക്കുന്നത്.
ഇങ്ങനെ പോകുന്നവര്‍ക്ക് അല്‍ സ്വഫ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ബസ്സിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മുഹമ്മദ് അല്‍ റഹ്മാന്‍ എന്ന സഊദി പൗരനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൗരന് പരുക്കേല്‍ക്കുകയും ചെയ്തു.
ഭീകരരുടെ താവളമായി ഇവിടെ അതിപുരാതനമായ കെട്ടിടങ്ങള്‍ പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ പൊളിക്കല്‍ നടന്നുവെങ്കിലും പലപ്പോഴും പദ്ധതി തടസ്സപെടുത്താന്‍ നീക്കത്തിനെതിരെ സൈന്യം നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."