അഖിലേന്ത്യ കരകൗശല കൈത്തറി മേള തുടങ്ങി
ആലപ്പുഴ: കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള ഹാന്‍ഡിക്രാഫ്റ്റ് ഡവലപ്പ്‌മെന്റ് കമ്മീഷണറേറ്റിന്റെ ധനസഹായത്തില്‍ കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യ കരകൗശല കൈത്തറി മേള ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍ ആദ്യ വില്പന നിര്‍വഹിച്ചു. കൈരളി കൊല്ലം മാനേജര്‍ ടോമി സെബാസ്റ്റ്യന്‍ സംസാരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള കോട്ടണ്‍ ബെജിറ്റബിള്‍ഡൈ നാച്ചുറല്‍ ഓര്‍ഗാനിക് പ്രിന്‍ഡ്, കലംകാരിവര്‍ക്ക് സാരികള്‍, കര്‍ണാടക ലെതര്‍ ബാഗുകള്‍, രാജസ്ഥാന്‍ പാനിപ്പട്ട് ബെഡ്ഷീറ്റുകള്‍, കാന്താ വര്‍ക്ക്, പാച്ച് വര്‍ക്ക് സണ്‍മൈക്ക പ്രിന്‍ഡ്, ബഡ്കവറുകള്‍, തിരുപ്പൂര്‍ ബനിയന്‍ വസ്ത്രങ്ങള്‍, മധുര ചുങ്കിടി ചെട്ടിനാട് കൈത്തറി സാരികള്‍, ബംഗാല്‍ കോട്ടണ്‍ സില്‍ക് സാരികള്‍ എന്നിവയുടെ പ്രത്യേക സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹൈദ്രാബാദ്, രാജസ്ഥാന്‍ പ്രഷ്യസ്, സെമി പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍, സ്ഫടിക രുദ്രാക്ഷമാലകള്‍, ആറന്മുള കണ്ണാടികള്‍, കരകൗശല വികസനകോര്‍പ്പറേഷന്റെ മാസ്റ്റര്‍ ശില്പികളുടെ അത്ഭുത കരവിതുല്‍ തീര്‍ത്ത ശില്പങ്ങള്‍ എന്നിവയുടെ വിപുലമായി പ്രദര്‍ശനം ഉണ്ട്.
മേള ഡിസംബര്‍ 17 ന് സമാപിക്കും. സമയം രാവിലെ 10 മതുല്‍ വൈകിട്ട് എട്ടു വരെ. ഞായറാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."