HOME
DETAILS

വഴിവിളക്കില്‍ അഴിമതിയാരോപണം നഗരസഭാ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു

  
backup
August 09 2016 | 04:08 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0


തൊടുപുഴ: ഭരണപക്ഷ കൗണ്‍സിലര്‍ ഉന്നയിച്ച വഴിവിളക്ക് അഴിമതിയാരോപണം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. 20-ാം വാര്‍ഡിലെ മുതലിയാര്‍മഠത്ത്  മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതില്‍ വന്‍അഴിമതിയുണ്ടെന്ന് ആരോപിച്ച് വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് പ്രതിനിധിയുമായ എം.കെ ഷാഹുല്‍ ഹമീദ് അപ്രതീക്ഷിതമായി നടുത്തളത്തില്‍ ചെയര്‍പേഴ്‌സന്റെ ഡയസിന് മുമ്പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചത് കൗണ്‍സില്‍ യോഗത്തെ പ്രക്ഷുബ്ധമാക്കി.
ഭരണം കൈയാളുന്നവര്‍ക്കെതിരെ ഭരണപക്ഷ കൗണ്‍സിലര്‍ ഉന്നയിച്ച അഴിമതി ആരോപണം ഗൗരവമുള്ളതാണെന്നും അടിയന്തിരമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ആര്‍ ഹരിയും രാജീവ് പുഷ്പാംഗദനും ബി.ജെ.പി യിലെ ബാബു പരമേശ്വരനും രംഗത്ത് എത്തിയതോടെ ബഹളം രൂക്ഷമായി. അന്വേഷണം പ്രഖ്യാപിക്കാതെ പിന്മാറില്ലെന്ന നിലപാടില്‍ ഷാഹുല്‍ ഹമീദ് ഉറച്ചുനിന്നതോടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെയാണ് പ്രശ്‌നത്തിനു താത്ക്കാലിക പരിഹാരമായത്. കൗണ്‍സില്‍യോഗം ആരംഭിച്ച് അരമണിക്കൂര്‍ പിന്നിട്ടിട്ടും അജന്‍ഡയിലെ വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തില്ല. തുടര്‍ന്ന് കൗണ്‍സില്‍യോഗം ചേരുന്നതിന് ചട്ടം അനുവദിക്കുന്നില്ലെന്നും യോഗം പിരിച്ചുവിടണമെന്നും ആര്‍ ഹരി ആവശ്യപ്പെട്ടു. പിരിച്ചുവിട്ടില്ലെങ്കില്‍ കൗണ്‍സില്‍യോഗം ബഹിഷ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെ യോഗം ചെയര്‍പേഴ്‌സണ്‍ പിരിച്ചുവിട്ടു.
കീരികോട്, മുതലിയാര്‍മഠം പ്രദേശങ്ങളിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് തെളിയാത്തത് മുന്‍നിര്‍ത്തിയായിരുന്നു ഷാഹുല്‍ ഹമീദിന്റെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് നടുത്തളത്തില്‍ കുത്തിയിരുന്ന അദ്ദേഹം പലവട്ടം ഈ വിഷയം അധികാരികളെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. നാലുമാസം മുന്‍പാണ് രണ്ടരലക്ഷം രൂപ മുടക്കി ലൈറ്റുകള്‍ സ്ഥാപിച്ചത്. ഒന്നരമാസമായി ഇത് കണ്ണടച്ചിട്ട്. ലൈറ്റുകള്‍ക്ക് ഒരുവര്‍ഷം ഗ്യാരന്റിയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇത് നന്നാക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ തയാറാകാതെ വൈസ്‌ചെയര്‍മാനും ഭരണപക്ഷത്തെ ചിലരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒത്തുകളി നടത്തുകയാണെന്നും പിന്നില്‍ അഴിമതിയുണ്ടെന്നുമായിരുന്നു ആരോപണം.
പാതിരാത്രിയില്‍ കൗണ്‍സിലറെ പോലും അറിയിക്കാതെ  ലൈറ്റ് മാറ്റി സ്ഥാപിച്ചത് തന്നെ സംശയാസ്പദമാണ്. മാത്രവുമല്ല പഴയ ലൈറ്റാണ് ഇവിടെ സ്ഥാപിച്ചത്. ഇതിന്റെ കോണ്‍ട്രാക്ടര്‍ ആരാണെന്ന് താന്‍ നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും വൈസ് ചെയര്‍മാനോ സെക്രട്ടറിയോ വെളിപ്പെടുത്തുന്നില്ല. വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ മുതലാളിമാരുടെ ആളാണെന്നും കൗണ്‍സിലര്‍മാരെ വകവെയ്ക്കുന്നില്ലെന്നും മുതലാളിമാരെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുമെന്നും ഷാഹുല്‍ ഹമീദ് ആരോപണം ഉന്നയിച്ചു.
വഴിവിളക്കുകള്‍ ഇപ്പോഴും കത്തുന്നില്ലെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു. സുതാര്യമല്ലാത്ത കാര്യങ്ങളാണ് നഗരസഭയില്‍ നടക്കുന്നതെന്നും ഇക്കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. മുന്‍ ചെയര്‍മാന്‍ എം.എം ഹാരിദ് ശക്തമായ പ്രതിരോധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
കൗണ്‍സില്‍ യോഗത്തിനുശേഷം ചേര്‍ന്ന വാട്ടര്‍ അതോറിറ്റി യോഗത്തിലും ഫണ്ട് അനുവദിച്ചതിനെച്ചൊല്ലി സി.പി.എം -  കോണ്‍ഗ്രസ് തര്‍ക്കം ആരംഭിച്ചതോടെ ബി.ജെ.പി വോക്കൗട്ട് നടത്തി. കൗണ്‍സില്‍ പിരിഞ്ഞതിന് ശേഷം നഗരസഭ സെക്രട്ടറിയുടെ ഓഫിസിനു മുന്നിലും ഷാഹുല്‍ ഹമീദ് കുത്തിയിരുപ്പ് സമരം നടത്തി.
ലൈറ്റുകള്‍ ഉടന്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് മുദ്രവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ഈ മാസം 15 നകം ലൈറ്റുകള്‍ നന്നാക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. 12 അജണ്ടകളാണ് ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago