HOME
DETAILS
MAL
സംസ്ഥാനത്ത് പെന്ഷന് പോലും ലഭിക്കാത്ത സ്ഥിതി: ചെന്നിത്തല
backup
December 18 2019 | 18:12 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ പെന്ഷന് പോലും ലഭിക്കാത്ത സ്ഥിതിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ് സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങളിലൂടെ തെളിയുന്നത്. ഭരണ, പ്രതിപക്ഷമില്ലാതെ എല്ലാവരും സമരത്തിലാണ്. വിരമിച്ചവരുടെ പെന്ഷന് വെട്ടിക്കുറയ്ക്കുകയാണ്. മസ്റ്ററിങിന്റെ പേരില്‍ പെന്‍ഷന്‍കാര്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്. കര്‍ഷക ക്ഷേമനിധി ബോര്‍ഡിനെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."