HOME
DETAILS

അധികൃതര്‍ ശ്രദ്ധിക്കുന്നില്ല; പ്ലാസ്റ്റിക് മാലിന്യം കുമിയുന്നത് മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്നു

  
backup
December 12 2018 | 06:12 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

അരൂര്‍: പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞുകൂടുന്നത് ദുരന്താവസ്ഥ വര്‍ധിപ്പിക്കുന്നു. അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനായി അരൂരില്‍ ഹരിത കേരളം പദ്ധതി പഞ്ചായത്ത് നടപ്പിലാക്കിയെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. ഇതിന്റെ ബോധവല്‍ക്കരണം ഇപ്പോഴും പൂര്‍ണ്ണമായും ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതാണ് കാരണം. കടകളില്‍ കൊച്ചു കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പോലും പ്ലാസ്റ്റിക്ക് കവറിലാണ് കൊടുത്തുവിടുന്നത്. വീടുകളിലും മറ്റും വരുന്ന പ്ലാസ്‌ററിക്കുകള്‍ രാത്രി ഇരുട്ടിന്റെ മറവില്‍ മറ്റാരും കാണാതെ എവിടെയെങ്കിലും തള്ളി സുരക്ഷിതരാവുകയാണ് ചെയ്യുന്നത്. അരൂര്‍ പഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യം നിര്‍മ്മാജനം ചെയ്യാന്‍ ജീവനക്കാരെയും ആവശ്യമായ വാഹനങ്ങളും നല്‍കി ഹരിത കേരളം പദ്ധതിയുടെ പ്രവര്‍ത്തനം നടത്തിയെങ്കിലും പരാജയപ്പെട്ടു. അതിരാവിലെ വീട്ടമ്മമാര്‍ തീ പിടിപ്പിക്കുവാന്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കാറുണ്ട്. ഇത് മാരകമായ രോഗങ്ങള്‍ക്ക് ഇടവരുത്താറുണ്ട്. തിരക്കേറിയ റോഡില്‍ വാഹനയാത്രക്കാര്‍ കുടിവെള്ള പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിയുന്നത് നിത്യ കാഴ്ച്ചയാണ്. വഴിയോരങ്ങളില്‍ വലിച്ചെറിയുന്ന ഭക്ഷണ പാദാര്‍ഥങ്ങളടങ്ങിയ പ്ലാസ്റ്റിക്ക് കിറ്റുകള്‍ തെരുവ് നായ്ക്കള്‍ കടിച്ച കീറി കൊണ്ടു നടക്കുന്നതിനാല്‍ പ്രദേശമാകെ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധിയും മൂലം ദുരന്തത്തിന് കാരണമായേക്കാം.
അന്യസംസ്ഥാന തൊഴിലാളികള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിക്കുന്നത് ഒരു പരിധിവരെ അനുഗ്രഹമാണ്. നാം ഓരോരുത്തരും സ്വയം ബോധ്യപ്പെട്ട് മാലിന്യ നിര്‍മ്മാമാര്‍ജ്ജനം ചെയ്തില്ലങ്കില്‍ പ്ലാസ്റ്റിക്ക് മൂലം ഒരു വന്‍ ദുരന്തത്തെ നേരിടേണ്ടിവരും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago