HOME
DETAILS
MAL
മുന്‍മന്ത്രി സി.എന്‍.ബാലകൃഷ്ണന് വിട; തൃശ്ശൂരില്‍ സംസ്കാരച്ചടങ്ങുകള്‍ നടന്നു
backup
December 12 2018 | 06:12 AM
തൃശൂര്‍: അന്തരിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍ ബാലകൃഷ്ണന്റെ മൃതദേഹം സംസ്കരിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകള്‍ നടന്നത്. മന്ത്രിമാരായ വി.എസ്.സുനില്‍ കുമാര്‍, എ.സി.മൊയ്തീന്, കോണ്‍ഗ്രസ് നേതാക്കളായ വി.എം.സുധീരന്, പി.സി. ചാക്കോ തുടങ്ങി രാഷ്ട്രീയസാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ സഹകരണ, ഖാദി വകുപ്പ് മന്ത്രിയായിരുന്നു. ദീര്‍ഘകാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ട്രഷററുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."