യൂത്ത് സമ്മിറ്റ് ശ്രദ്ധേയമാകുന്നു
കളമശ്ശേരി: നിത്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങളെക്കുറിച്ചും ഗവണ്‍മെന്റിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും അവബോധം നല്‍കാന്‍ കളമശ്ശേരി ടൗണ്‍ യൂത്ത്‌ലീഗ് കമ്മിറ്റി യൂത്ത് സമ്മിറ്റിന് തുടക്കം കുറിച്ചു.
എല്ലാ മാസത്തിലും ഒന്ന് മുതല്‍ അഞ്ച് വരെ തീയതിക്കുള്ളിലായി യൂത്ത് സമ്മിറ്റ് നടക്കും. ഓരോ മാസത്തിലും ഓരോ പദ്ധതികളാണ് ചര്‍ച്ച ചെയ്യുന്നത്. സംശയ ദുരീകരണത്തിനും അവസരമുണ്ടാകും അഡ്വ. കെ.പി അബ്ദുള്‍ റസ്സാഖാണ് സമ്മിറ്റിന് നേതൃത്വം നല്‍കുന്നത്. ഒന്നര മണിക്കൂറുള്ള സമ്മിറ്റില്‍ അര മണിക്കൂര്‍ വീതം ഉദ്ഘാടനസെഷനും വിശയാവതരണവും ചര്‍ച്ചയുമാണ് നടക്കുന്നത്.
പള്ളിലാംകര ലീഗ് ഓഫിസില്‍ നടന്ന രണ്ടാമത് യൂത്ത് സമ്മിറ്റി യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് പി.എം ഫൈസല്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. കെ.പി അബ്ദുള്‍ റസ്സാഖ് വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സുബൈര്‍ കാരുവള്ളി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി.
മണ്ഡലം വൈസ് പ്രസിഡന്റുമാരായ സലിം കിഴക്കേക്കര, മാഹിന്‍ മൂലേപ്പാടം, ജില്ലാ കൗണ്‍സിലംഗം എം.എ ഹഖിം, ടൗണ്‍ വൈസ് പ്രസിഡന്റുമാരായ കെ.എച്ച് സുബൈര്‍, ഷെഫീഖ് മൂലേപ്പാടം, സെക്രട്ടറിമാരായ സലിം കാരുവള്ളി, അനസ് ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടൗണ്‍ ജനറല്‍ സെക്രട്ടറി പി.എം ഷെമീര്‍ സ്വാഗതവും ട്രഷറര്‍ കെ.എ വഹാബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."