HOME
DETAILS
MAL
ലീഗല്‍ മെട്രോളജി ഓഫിസ് ആരംഭിക്കണമെന്ന്
backup
August 09 2016 | 04:08 AM
ചെറുതോണി: ജില്ലാ ആസ്ഥാനത്ത് ലീഗല്‍ മെട്രോളജി ഓഫിസ് ആരംഭിക്കണമെന്ന് സി.ഐ.ടി.യു ഇടുക്കി ഏരിയ ടാക്സി ഡ്രൈവേഴ്സ് യൂനിയന്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന് സെക്രട്ടറി പി.ബി സബീഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
ജില്ലാ ആസ്ഥാനത്തെ വ്യാപാര മേഖലയ്ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കും ഏറെ പ്രയോജനപ്രദമായ ഓഫിസാണിത്.
വ്യാപാരികള്‍ക്ക് അളവുതൂക്ക പരിശോധനകള്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഓട്ടോറിക്ഷയുടെ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനും ലീഗല്‍ മെട്രോളജി ഓഫിസിന്റെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."