കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നാളെ
കൊച്ചി: കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം 6,7 തീയതികളിലായി എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. 6 ന് രാവിലെ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും 7 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിര്‍മാണ രംഗം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. മുന്‍ എം.പി പി. രാജീവ്, അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ദിപഞ്ചന്‍ ചക്രവര്‍ത്തി, എസ്. ശര്‍മ്മ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് 7 ന് വൈകിട്ട് 4 മണിക്ക് മറൈന്‍ ഡ്രൈവില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ സി. കെ പരീത്, കെ.വി ജോസ്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."