റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ്: അനര്‍ഹരുടെ കാര്‍ഡുകള്‍ പിടിച്ചെടുക്കുന്ന നടപടി ഊര്‍ജിതമാക്കി
മൂവാറ്റുപുഴ: മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരുടെ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുന്ന നടപടി സിവില്‍ സപ്ലൈസ് ഊര്‍ജിതമാക്കി. 237പേരുടെ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് കുറച്ച് പേര്‍ സ്വമേധയാ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചെങ്കിലും ബഹുഭൂരിഭാഗം അനര്‍ഹരേയും തിരിച്ച് പിടിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. ഇവരുടെ സാമ്പത്തിക ശേഷി അമ്പരപ്പിക്കുതാണെന്ന് ഭക്ഷ്യവിതരണ വകുപ്പ് ജീവനക്കാര്‍ പറയുന്നു.
മൂവാറ്റുപുഴ താലൂക്കിന് കീഴില്‍ ആകെയുള്ള 83,229 റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചപ്പോള്‍ 22,460 കാര്‍ഡുകളാണ് അന്ത്യോദയ (ബി.പി.എല്‍) വിഭാഗത്തിലുള്ളത്. അന്നപൂര്‍ണ യോജന വിഭാഗത്തില്‍ 4082 പേരും സംസ്ഥാന മുന്‍ഗണനാ വിഭാഗത്തില്‍ 30720 പേരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ 25,967 കാര്‍ഡുകള്‍ സബ്‌സിഡിക്ക് പുറത്ത് നോ പ്രയോരിറ്റി വിഭാഗത്തിലുണ്ട്.
ബി.പി.എല്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ, സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍, ഭക്ഷണം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍ ബി.പി.എല്‍ ലിസ്റ്റില്‍ അനര്‍ഹരായ പലരും ഉള്‍പ്പെട്ടതുപോലെ തന്നെ അര്‍ഹരായ പലരും ഇതില്‍ നിന്നും പുറത്ത് പോയിട്ടുണ്ട്. പായിപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വാടകക്ക് താമസിക്കുന്ന ഇടശ്ശേരികുടിയില്‍ ബുഷ്‌റയുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണന ലിസ്റ്റില്‍ ഇല്ല. ജില്ല കലക്ടര്‍ക്കും, താലൂക്ക് സപ്ലൈ ഓഫിസര്‍ക്കുമുള്‍പ്പടെ പാരതി നല്‍കി കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബും. ഇതുപോലെ അര്‍ഹരായ നിരവധി കുടുംബങ്ങള്‍ മുന്‍ഗണന ലിസ്റ്റില്‍പ്പെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."