കുടിവെള്ള എ.ടി.എം വരുന്നു
കൊടുങ്ങല്ലൂര്‍: നഗരത്തില്‍ കുടിവെള്ള എ.ടി.എം വരുന്നു. 2019-20 വര്‍ഷത്തെ പദ്ധതി രേഖയിലാണു കുടിവെള്ള എ.ടി.എം പദ്ധതിക്കു ശുപാര്‍ശയുള്ളത്. ഇതിനായി 19 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രേഖയില്‍ അടങ്കല്‍ തുക 20,92,50,000 രൂപയുള്ള പദ്ധതി രേഖയില്‍ കൃഷി, അനുബന്ധ മേഖലയ്ക്ക് 45,31550 രൂപ നീക്കി വെച്ചിട്ടുണ്ട്.
ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് 1,55,084 26 രൂപയും പാര്‍പ്പിടത്തിനു 1,92,00000 രൂപയും പട്ടികജാതി വികസനത്തിന് 2,30,91000 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 1000 വീടുകളില്‍ കമ്പോസ്റ്റ് ബിന്‍ നല്‍കുന്നതിന് 15 ലക്ഷം രൂപയും നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിന് 19 ലക്ഷം രൂപയും മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് 30 ലക്ഷം രൂപയും മുഴുവന്‍ പട്ടികജാതി വനിതകളെയും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരാക്കുന്നതിനു മൂന്നു ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 1,53,08600 രൂപയും ആരോഗ്യമേഖലയില്‍ 1,33,46209 രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. വികസന സെമിനാര്‍ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍ അധ്യക്ഷനായി. കെ.എസ് കൈസാബ്, സി.കെ രാമനാഥന്‍, പി.എന്‍ രാമദാസ്, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യന്‍, സി.സി വിപിന്‍ ചന്ദ്രന്‍, ആശാലത, വി.എം ജോണി, ലത ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ടി.കെ സുജിത്, സി.എസ് പ്രകാശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."