കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
രാജാക്കാട്: പഴയവിടുതി ഭാഗം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നിര്‍വഹിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശമാണ് പഴയവിടുതി. അതുകൊണ്ട് തന്നെ ഇവിടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന നാട്ടുകരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
ഈ സാഹചര്യത്തിലാണ് ഇതിന് പരിഹാരം കണുന്നതിനായി ജില്ലാ പഞ്ചായത്ത് പഴയവിടുതി ഭാഗം കുടിവെള്ള പദ്ധതിയ്ക്ക് ഫണ്ടനുവദിച്ചത്. 6.25 ലക്ഷം രൂപാ മുടക്കിയാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. മുപ്പതോളം കുടുംബങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്. അടിസ്ഥാന വികസനത്തിന് ആവശ്യ ഘടകമാണ് കുടിവെള്ളമെന്നും അതുകൊണ്ട് തന്നെ പദ്ധതി നല്ല രീതിയില്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിന് കൂട്ടായ പരിശ്രമം നടത്തണമെന്നും കൊച്ചുത്രോസ്യാ പൗലോസ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് റജി പനച്ചിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി പുഷ്പ്പജന്, മിനി ബേബി തുടങ്ങിയവരും പ്രദേശവാസികളും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."