HOME
DETAILS

കനാലുകളില്‍ വെള്ളമെത്തിയില്ല; പ്രതിഷേധം ശക്തമാകുന്നു

  
backup
December 12 2018 | 06:12 AM

%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏതാനും കനാലുകളിലൂടെ വെള്ളമൊഴുകിയെങ്കിലും നിരവധി കനാലുകളില്‍ ഇനിയും വെള്ളമെത്തിയില്ല.  ഗ്രാമപഞ്ചായത്തിലെ കൊച്ചുകടവ്, പള്ളിബസാര്‍, എരവത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കനാലുകളിലൂടെ പ്രളയത്തിന് ശേഷം പമ്പിങ് ജലം ഒരുതുള്ളി പോലും ഒഴുകിയിട്ടില്ല. പമ്പിങ് കേന്ദ്രത്തിലെ സ്വിച്ചിങ് പാനലിന്റെ തകരാറാണ് കാരണമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുമുള്ള വിവരം. കനാലുകളിലൂടെ വെള്ളം വരാത്തതിനാല്‍ കൃഷിക്ക് പുറമേ കുടിവെള്ളത്തിനും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പ്രളയത്തില്‍ കാര്‍ഷിക മേഖലക്ക് കനത്ത നാശം നേരിട്ട നടുക്കത്തില്‍ നിന്നും കരകയറാനാകാതെ വലയുന്ന കര്‍ഷകര്‍ കടം വാങ്ങിയും കൊള്ളപ്പലിശക്ക് കടമെടുത്തും ഭൂമിയും സ്വര്‍ണവും പണയം വെച്ചും കൃഷി നടത്തിയിട്ടുണ്ട്. പലരും വെള്ളമെത്തുന്നതും കാത്തിരിക്കുകയുമാണ്. ഇറക്കിയ കൃഷി വെള്ളമെത്താതെ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഉണ്ടായിരുന്നവയെല്ലാം നശിച്ചിട്ടും കൃഷി ഇറക്കാന്‍ തയാറായവരോട് ബന്ധപ്പെട്ട അധികൃതര്‍ കടുത്ത അനാസ്ഥയാണ് പുലര്‍ത്തുന്നത്. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികള്‍ ചെയ്യാനായി പാടശേഖരങ്ങളൊരുക്കി വെള്ളം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
വേഴാമ്പലിനെ പോലെ കൃഷിക്ക് വെള്ളം കാത്തിരിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്. ജനപ്രതിനിധികളോട് ചോദിക്കുമ്പോള്‍ ഉടനെ ശരിയാകുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. കനാലുകളിലൂടെ ജലസേചനമില്ലാത്തതിനാല്‍ കൃഷിയിറക്കവരെല്ലാം പ്രതിസന്ധിയിലാണ്. പ്രളയത്തില്‍ സര്‍വസ്വവും നഷ്ടപ്പെട്ട് ജീവിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ കൃഷിയിലൂടെ അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൃഷിയിറക്കാനായി ഒരുങ്ങിയ കര്‍ഷകര്‍ക്കുള്ള പ്രതീക്ഷ നശിപ്പിക്കുകയാണ് ലിഫ്റ്റ് ഇറിഗേഷന്‍ വകുപ്പും ഗ്രാമപഞ്ചായത്തധികൃതരും. കാര്‍ഷീക ഗ്രാമങ്ങളുള്‍ക്കൊള്ളുന്ന ഇവിടങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. ഇതില്‍ നിന്നുമുള്ള വരുമാനം നിലച്ചതോടെ കാര്‍ഷീക കുടുംബങ്ങള്‍ക്ക് നിത്യനിദാന ചെലവുകള്‍ക്കും കുട്ടികളുടെ പഠനച്ചെലവിനും വൈദ്യുതി, ടെലഫോണ്‍ തുടങ്ങിയ ചെലവുകള്‍ക്കും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പല കുടുംബങ്ങളുമിപ്പോള്‍ കൊള്ളപ്പലിശക്കാരുടെ കെണിയിലകപ്പെട്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago