പെരുമ്പാവൂര്‍: എസ്.എസ്.എ കൂവപ്പടി ബി.ആര്.സി പരിധിയിലുള്ള മുടക്കുഴ പഞ്ചായത്തിലെ മുഴുവന്ഡ വിദ്യാലയങ്ങളിലേയും യു.പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള മലയാളത്തിളക്കം പരിപാടിയുടെ വിജയപ്രഖ്യാപനം നടത്തി.
പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്ഥികളുെ മലയാള ഭാഷ എഴുതാനും വായിക്കാനും കഴിയുന്നവരായി മാറ്റിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബി.ആര്.സി ട്രെയിനറുടെ നേതൃത്വത്തില്‍ രണ്ട് ആഴ്ച്ചയോളം പരിശീലനം നല്‍കിയിട്ടുണ്ട്.
കൂവപ്പടി ബി.ആര്.സിയുടെ കീഴില്‍ മലയാളത്തിളക്കം പ്രഖ്യാപിക്കുന്ന ആദ്യ പഞ്ചായത്താണ് മുടക്കുഴ. പഞ്ചായത്ത്തല വിജയപ്രഖ്യാപന ചടങ്ങ് വൈസ് പ്രസിഡന്റ് എ.റ്റി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ പ്രസിഡന്റ് കെ.എം രാജേഷ് അധ്യക്ഷത വഹിച്ചു. ബി.ആര്.സി പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ്, എ.ഇ.ഒ കെ.യു ഉണ്ണികൃഷ്ണന്, പി.പി അവറാച്ചന്, പ്രധാനധ്യാപകന് എം.പി തമ്പി, അധ്യാപകരായ സുരേഷ്, പി.കെ മോളമ്മ, ബി.ആര്.സി ട്രെയിനര്‍ കെ.ആര് വിജയമ്മ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."