HOME
DETAILS
MAL
ദേശീയപാതയോരത്തെ മരങ്ങള്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍
backup
August 04 2017 | 18:08 PM
തിരൂരങ്ങാടി: കാല്‍നടയാത്രക്ക് തടസമായി ദേശീയപാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ഉടന്‍തന്നെ നീക്കം ചെയ്യുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് മരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ സലാം പടിക്കല്‍, സി.അഷ്റഫ്, ഷഫീല്‍ മുഹമ്മദ്, എ.ടി അയൂബ് തുടങ്ങിയവരാണ് അതോറിറ്റിയെ സമീപിച്ചത്. കരാറുകാരനുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം ഇവ നീക്കം ചെയ്യാന്‍വേണ്ട നടപടികള്‍ എടുക്കും.നാലുമാസത്തോളമായി ദേശീയപാത വീതികൂട്ടിയതിന്റെ ഭാഗമായി പടിക്കല്‍ പാതയോരത്തെ മരങ്ങള്‍ മുറിച്ചു നീക്കിയത്. കഷ്ണങ്ങളാക്കി മാറ്റിയ ഇവ പാതയോരത്ത് ഉപേക്ഷിച്ചതിനാല്‍ വിദ്യാര്ഥികള്ക്കടക്കമുള്ളവരുടെ കാല്‍നടയാത്ര ഏറെ ക്ലേശകരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."