HOME
DETAILS

തൃശൂരില്‍ പുതുചരിത്രം സൃഷ്ടിച്ച് ഭാരതീയം

  
backup
December 12 2018 | 07:12 AM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b8%e0%b5%83

തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഭാരതീയം ഉള്ളടക്കം കൊണ്ടും സംഘാടനാ മികവുകൊണ്ടും ചരിത്രം രചിച്ചു. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന 'മൂല്യങ്ങളുടെ വീണ്ടെടുപ്പിന്' എന്ന പ്രമേയം തന്നെ ഏറെ ശ്രദ്ധേയമായി. രാജ്യം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചു പോന്ന പൈതൃകങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന സന്ദേശമാണ് ഭാരതീയം മുന്നോട്ടുവെച്ചത്.
വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സ്‌നേഹവും സൗഹാര്‍ദവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും മാനവ സൗഹാര്‍ദത്തിനു വേണ്ടി രാജ്യത്തെ ഓരോ പൗരനും പ്രയത്‌നിക്കണമെന്ന സന്ദേശവും നല്‍കിയാണ് ഭാരതീയം സമാപിച്ചത്.
കാലത്ത് ചേരമാന്‍ മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റി ട്രഷറര്‍ മൊയ്തീന്‍കുട്ടി ഫൈസി നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മനുഷ്യാവകാശ സമ്മേളനം എസ്.കെ. എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി അധ്യക്ഷനായി. സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പി.എസ്.സി ചെയര്‍മാനുമായ ഡോ. കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഭരണകൂടം തന്നെ നേതൃത്വം നല്‍കുന്നത് അപകടമാണെന്നും പ്രകൃതിയെ ചൂഷണം ചെയ്യല്‍ ഭാവി തലമുറയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കലാണെന്നും ബന്ധു നിയമനങ്ങള്‍ പോലുള്ള സ്വജനപക്ഷപാതം അപകടമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഭാരതീയം പൈതൃക യാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി സമസ്ത ജില്ലാ പ്രസിഡന്റ് ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കമല്‍ സി നജ്മല്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. മുജീബ് റഹ്മാന്‍ ദാരിമി പ്രാര്‍ഥന നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് ഷെഫീഖ് ഫൈസി സ്വാഗതവും മേഖലാ സെക്രട്ടറി ഹമീദ് മൗലവി നന്ദിയും പറഞ്ഞു.
ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ നിന്നാരംഭിച്ച പൈതൃക യാത്ര പെരുമ്പിലാവില്‍ എത്തിച്ചേര്‍ന്ന് ജാതിമതഭേദമന്യേ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്ന പദയാത്രയോടെ കടവല്ലൂരില്‍ സമാപിച്ചു.
ഭാരതീയം സമാപന സമ്മേളനം അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ വിവിധ ഭാഗങ്ങളിലും രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലും നടക്കുന്ന വര്‍ഗീയ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ മതങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും തികച്ചും രാഷ്ട്രീയപ്രേരിതമായ ആസൂത്രിത ആക്രമണങ്ങളാണ് നടക്കുന്നതെന്നും പൊതുസമൂഹം അതിനെതിരേ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. ജോസഫ് മാസ്റ്റര്‍ ചാലിശ്ശേരി, ബാബു എം. പാലിശ്ശേരി, അഷ്‌റഫ് കോക്കൂര്‍, പ്രഭാത് മുല്ലപ്പള്ളി, ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വി അബൂബക്കര്‍ കാസിമി, എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ അമീന്‍ കൊരട്ടിക്കര,പ്രസിഡന്റ് കരീം ഫൈസി പൈങ്കണ്ണിയൂര്‍, സമസ്ത ജംഇയത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ദാരിമി അല്‍ ഹൈതമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി, എസ്.എം.എഫ് ജില്ലാ ട്രഷറര്‍ ഹംസ ഹാജി അകലാട് സംസാരിച്ചു.
വി.കെ. ഹംസ ലേക്ഷോര്‍ ഉപഹാരസമര്‍പ്പണം നടത്തി. എസ്.കെ. എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അഡ്വ. ലത്തീഫ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന മാനവ സംവാദത്തില്‍ അഡ്വ. കെ. ജയശങ്കര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, ഷിബു മീരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈദരലി വാഫി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago