മധ്യപ്രദേശില്‍ അവകാശവാദമുന്നയിക്കില്ല, പ്രതിപക്ഷത്തിരിക്കും- ബി.ജെ.പി; ശിവരാജ് സിങ് ചൗഹാന് രാജി വച്ചു
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് രാജിവച്ചു. രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. മധ്യപ്രദേശില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കില്ല. പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ ബി.ജെ.പിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ചൗഹാന് കമല്‍നാഥിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
മായാവതിയുടെ ബി.എസ്.പി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെയാണു നിലപാടു വ്യക്തമാക്കി ബി.ജെ.പി രംഗത്തെത്തിയത്. എസ്.പി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 114 സീറ്റുള്ള കോണ്‍ഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കാണുന്ന കോണ്‍ഗ്രസ് സംഘം സര്‍ക്കാര്‍ രൂപൂകരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെടും.
രാജസ്ഥാനില്‍ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്നത് വ്യക്തമായിടിടല്ല. സചിന് പൈലറ്റും അശോക് ഗെഹ്ലോട്ടുമാണ് സാധ്യതാ ലിസ്റ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."