HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ അത്ലറ്റിക് മീറ്റിന് തുടക്കമായി

  
backup
December 18 2019 | 19:12 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-141

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 51-ാമത് അന്തര്‍ കലാലയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് തുടക്കമായി. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ഇരിഞ്ഞാലക്കുട ക്രൈസറ്റ് കോളജ് ഉള്‍പ്പെടെ 131കലാലയങ്ങളില്‍ നിന്നായി 1700ഓളം കായിക താരങ്ങളാണ് മത്സര രംഗത്തുള്ളത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പായ സര്‍വകലാശാലാ അത്‌ലറ്റിക്‌സ് മീറ്റ് ഇന്നലെ രാവിലെ ഏഴിന് പുരുഷ-വനിതാ ഓട്ട മത്സരങ്ങളോടെയാണ് ആരംഭിച്ചത്. 46 ഇനങ്ങളിലായി പുരുഷ-വിതാ കായിക താരങ്ങള്‍ മത്സരിക്കുന്ന ആദ്യ ദിനത്തില്‍ 5000 മീറ്റര്‍ (പുരുഷ-വനിതാ), 8000 മീറ്റര്‍ (പുരുഷ-വനിതാ) തുടങ്ങി ഒന്‍പത് ഫൈനല്‍ മത്സരങ്ങളാണ് നടന്നത്. ആദ്യ ദിനത്തില്‍ തന്നെ മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് തിരുത്തിയെഴുതിയത്.


മേഘാ മറിയം മറികടന്നത് നാല്
പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ്
എന്‍.എം കോയ പള്ളിക്കല്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ ഷോട്ട്പുട്ട് മത്സരത്തില്‍ ക്രൈസ്റ്റ് കോളജിലെ മേഘാ മറിയം മാത്യുവിന് റെക്കോര്‍ഡോടെ സ്വര്‍ണം.1980 ല്‍ പാലക്കാട് മേഴ്‌സി കോളജിലെ ഫിലോമിന തോമസിന്റെ 11.72 മീറ്റര്‍ മറികടന്ന് 12.87 മീറ്ററിലാണ് മേഘ റൊക്കോര്‍ഡ് സ്വന്തമാക്കിയത്. 2016 ല്‍ തുര്‍ക്കിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ച മേഘക്ക് മത്സരത്തില്‍ ആറാം സ്ഥാനം ലഭിച്ചിരുന്നു. സ്‌കൂള്‍ തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒരു തവണ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മേഘ ജില്ലാ- സംസ്ഥാന മത്സരങ്ങളില്‍ നിരവധി തവണ സ്വര്‍ണം നേടിയിട്ടുണ്ട്. 2013 മുതല്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളകളില്‍ ഷോട്ട്പുട്ടില്‍ തുടര്‍ച്ചയായ ഏഴ് തവണ സ്വര്‍ണം നേടിയ താരമാണ് മേഘ. ക്രൈസ്റ്റ് കോളജിലെ ബി.എ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയായ മേഘ തിരുവനന്തപുരം സായില്‍ കോച്ച് സത്യാനന്ദില്‍ നിന്നാണ് പരിശീലനം നേടിയത്. കൊല്ലം പുനലൂര്‍ തണ്ണീര്‍തനം വീരവളപ്പില്‍ ജോണ്‍ മാത്യു - ജോളി മാത്യു ദമ്പദികളുടെ മകളാണ് മേഘാ മറിയം.
സഹോദരന്‍ എട്ടാംക്ലാസുകാരനായ മിഥുന്‍ കരാട്ടേ സബ്ജൂനിയര്‍ വിഭാഗത്തില്‍ ബ്ലാക്ക് ബെല്‍റ്റാണ്.

ഹൈജംപില്‍ ജിയോ ജോസ് ചാടിയത് റെക്കോര്‍ഡും മറികടന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്നലെയാരംഭിച്ച സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റില്‍ ഹൈജംപില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജിയോ ജോസ് ചാടിയത് റെക്കോര്‍ഡും മറികടന്ന്. 2018 ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളജിലെ കെ.എസ് അനന്ദുവിന്റെ 2.01 മീറ്റര്‍ മറികടന്ന് 2.15 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് സര്‍വകലാശാലാ ചംപ്യന്‍ഷിപ്പില്‍ ജിയോ ജോസ് സംസ്ഥാന റെക്കോര്‍ഡ് സ്വന്തമാക്കിയത്. ബംഗളൂര്‍ ഐ.ഐ.എസ് സ്‌പോര്‍ട്‌സ് അക്കാദമയില്‍ കായിക പഠനം നടത്തുന്ന ജിയോയുടെ പരിശീലകന്‍ ആന്റിയായ്‌സ് എന്ന ഫ്രഞ്ച് സ്വദേശിയാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങി റെക്കോര്‍ഡ് സ്വന്തമാക്കിയ ജിയോ കഴിഞ്ഞ മൂന്ന് വര്‍ഷം എം.ജി യൂനിവേഴ്‌സിറ്റിക്ക് വേണ്ടി മത്സരിച്ചിരുന്നു. ഇതില്‍ രണ്ട് തവണ സ്വര്‍ണം നേടിയിട്ടുണ്ട്. 2014, 15, 16 വര്‍ഷങ്ങളില്‍ ഗുണ്ടൂര്‍, വിജയവാഡ, റാഞ്ചി എന്നിവടങ്ങളില്‍ നടന്ന ജൂനിയര്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം ജിയോക്ക് തന്നെ ആയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  20 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  20 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  20 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  20 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  20 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  20 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  20 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  20 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  20 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  20 days ago