പുറത്തൂര്‍ നായര്‍തോട് പാലം യാഥാര്‍ഥ്യമാകുന്നു; 55 കോടിയുടെ ഭരണാനുമതിയായി
തിരൂര്‍: തവനൂര്‍ മണ്ഡലത്തില്‍ പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറക്കര നായര്‍ തോടിനെയും ബന്ധിപ്പിച്ച് തിരൂര്‍ - പൊന്നാനി പുഴയ്ക്ക് കുറുകെ നായര്‍ തോട് പാലത്തിന് ഭരണാനുമതി. പാലം നിര്‍മാണത്തിന് 55 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഇതോടെ പ്രദേശവാസികളുടെ പാലമെന്ന ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന് സാഹചര്യമൊരുങ്ങി.
പുറത്തൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറക്കര മേഖലയിലുള്ളവര്‍ക്ക് തിരൂര്‍ - പൊന്നാനി പുഴയ്ക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍ ,വില്ലേജ് ഓഫിസ്, സാമൂഹികാരോഗ്യകേന്ദ്രം, ആയുര്‍വേദ, മൃഗ ആശുപത്രികള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ ഏക ആശ്രയം കടത്തുതോണി മാത്രമാണ്. എന്നാല്‍ മഴക്കാലത്ത് പുഴയിലെ കുത്തൊഴുക്ക് കാരണം തോണിയാത്ര അപകടകരമാണ്. അതിനാല്‍ അര കിലോമീറ്ററിന് പകരം പതിനഞ്ച് കിലോമീറ്റര്‍ താണ്ടി മൂന്ന് ബസുകള്‍ കയറി കൂട്ടായി ,മംഗലം വഴി വേണം പടിഞ്ഞാറക്കര നിവാസികള്‍ പുറത്തൂരിലെത്താന്‍. ഈ ദുരവസ്ഥ ക്ക് പരിഹാരം കാണാനാണ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മുന്‍ എം.എല്‍.എ പി.പി അബ്ദുല്ലക്കുട്ടിയുടെ ശ്രമഫലമായി നായര്‍ തോടില്‍ പാലം നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.
അന്ന് ബജറ്റില്‍ അഞ്ച് കോടി രൂപ നീക്കി വെച്ചിരുന്നു. തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണ് പരിശോധന നടത്തി. 440 മീറ്റര്‍ നീളത്തില്‍ 30 കോടി രൂപക്ക് പാലം നിര്‍മിക്കാനായിരുന്നു മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന യു.ഡി എഫ് .സര്‍ക്കാര്‍ കൂട്ടായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്ളതിനാല്‍ നായര്‍ തോടില്‍ പാലം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ബജറ്റില്‍ 40 കോടി രൂപ പാലം നിര്‍മാണത്തിന് നീക്കി വെച്ചെങ്കിലും നോട്ട് പ്രതിസന്ധിയില്‍ പദ്ധതി നടപ്പാക്കാനായില്ല. എന്നാല്‍ മന്ത്രിയുടെ താല്‍പര്യപ്രകാരം ഈ വര്‍ഷത്തെ ബജറ്റില്‍ 55 കോടി രൂപ വകയിരുത്തുകയായിരുന്നു. ഇതിനാണ് സര്‍ക്കാറിന്റെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."