HOME
DETAILS
MAL
മൂലത്തറ ബണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചുവെങ്കിലും ചില പ്രദേശങ്ങളില്‍ വെള്ളമെത്തുന്നില്ലെന്ന് പരാതി
backup
December 12 2018 | 07:12 AM
വണ്ടിത്താവളം: മൂലത്തറ ബണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചുവെങ്കിലും, വാലറ്റ പ്രദേശങ്ങളില്‍ വെള്ളമെത്തിയിട്ടില്ലെന്ന് കര്‍ഷകര്‍. കമ്പാലത്തറയില്‍ 6.6 മീറ്റര്‍ ഉടയരത്തിലേക്ക് ജലനിരപ്പ് എത്തിയതോടെയാണ് ബണ്ട് തകര്‍ന്ന ഇടതുകനാലിന്റെ അറ്റകുറ്റപണികള്‍ കഴിഞ്ഞ പ്രദേശത്തിലൂടെ പെരുവെമ്പ് മേഖലയിലേക്ക് വെള്ളം വിട്ടത്.
കുത്തിരംങ്കുണ്ണം, ആലയങ്കാട്, തൂക്കിയപാടം, വേമ്പത്ത്, ഈന്തക്കാട്, അത്തിയമ്പാടം, പനങ്കുറ്റി, നൂലുപറമ്പുക്കാട്, പടിഞ്ഞാറെപ്പാടം, ആലങ്കോട്,ആലയപ്പാടം, തണ്ണിശ്ശേരി, കോവിലകം, കരുകമണി, മലിയപ്പാടം എന്നീ പാടശേഖരങ്ങളിലെ പ്രദേശങ്ങളിലാണ് വെള്ളം ലഭിക്കാതെ ഉണക്കം ബാധിച്ചിട്ടുള്ളത്. കൊടുവായൂര്‍, പല്ലശ്ശന, പട്ടഞ്ചേരി എന്നീ പ്രദേശങ്ങളിലും ഉണക്കം ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."