HOME
DETAILS

പ്രതിശ്രുത വധുവിന് തമാശക്ക് സന്ദേശമയച്ചു; കിട്ടിയത് തടവും പിഴയും

  
backup
December 12 2018 | 07:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%81%e0%b4%a4-%e0%b4%b5%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b6-2

ദുബൈ: യു.എ.ഇയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. സാമൂഹിക മാധ്യമങ്ങളില്‍ അപമാനകരമായ സന്ദേശങ്ങള്‍ അയച്ചതിന് കോടതിയിലെത്തുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതിനാലാണിത്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കൂടിവരുന്നുണ്ടെന്നാണ് യു.എ.ഇയില്‍ നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സന്ദേശം സ്വീകരിക്കുന്നയാളിനെ അപമാനിക്കുന്ന തരത്തിലുള്ള എന്തും സൈബര്‍ കുറ്റകൃത്യമായാണ് യു.എ.ഇയിലെ നിയമമനുസരിച്ച് കണക്കാക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമെ രണ്ടര ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. പ്രതിശ്രുത വധുവിന് വാട്‌സാപ് വഴി അപമാനകരമായ സന്ദേശമയച്ച യുവാവിന് കഴിഞ്ഞ ദിവസം കോടതി 60 ദിവസം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിരുന്നു. മെസേജിനൊപ്പം 'വിഡ്ഢി' എന്ന് അര്‍ത്ഥം വരുന്ന അറബി വാക്ക് കൂടി അയച്ചതാണ് ഇയാള്‍ക്ക് വിനയായത്. തമാശയായി കണക്കാക്കുമെന്ന് കരുതി അയച്ചതാണെങ്കിലും അത് തനിക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീക്ക് മോശമായ വിഡിയോ ക്ലിപ് അയച്ചതിന്റെ പേരില്‍ മറ്റൊരു പുരുഷനെതിരേയും കഴിഞ്ഞ ദിവസം കോടതിയില്‍ പരാതിയെത്തി. സ്ഥിരമായി പ്രാര്‍ഥനാ സന്ദേശങ്ങള്‍ താന്‍ എല്ലാവര്‍ക്കും അയക്കാറുണ്ടായിരുന്നെന്നും എന്നാല്‍ അബദ്ധത്തില്‍ വിഡിയോ അയച്ചുപോയതാണെന്നുമായിരുന്നു ഇയാള്‍ കോടതിയില്‍ വാദിച്ചത്. നാട്ടില്‍ പോയ സമയത്ത് സ്ത്രീക്ക് അശ്ലീല വിഡിയോയും ചിത്രങ്ങളും അയച്ച കുറ്റത്തിന് മടങ്ങി വന്നയുടന്‍ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. നാട്ടിലേക്ക് പോകുന്നതിന് മുന്‍പ് തന്റെ ഫോണ്‍ മോഷണം പോയതാണെന്നും ആരാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് അറിയില്ലെന്നുമായിരുന്നു കോടതിയില്‍ ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്നത് അബദ്ധത്തിലാണെങ്കില്‍ പോലും ശിക്ഷ ലഭിക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  19 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  19 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  19 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  19 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago