ശിഹാബ് തങ്ങളുടെ ദര്‍ശനങ്ങള്‍ രാജ്യം കൊതിക്കുന്നു: സാദിഖലി തങ്ങള്‍
മലപ്പുറം: മതേതര ഭാരതം അപകടം നിറഞ്ഞ പ്രത്യേക സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ രാജ്യം ആഗ്രഹിക്കുന്ന ദര്‍ശനമായി വീണ്ടും വന്നണയുന്നതെന്നു മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേം
മനുഷ്യത്വത്തിന് ഇടം നഷ്ടപ്പെട്ട വര്‍ത്തമാനകാലത്താണ് ലോകമുള്ളത്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍പോലും മനുഷ്യര്‍ക്കു സ്വാതന്ത്ര്യമില്ലാതായി. ആശങ്ക പടര്‍ത്തുന്ന ഈ സന്ദര്‍ഭങ്ങളില്‍ ശിഹാബ് തങ്ങളുടെ സാന്നിധ്യം ആഗ്രഹിക്കുന്നു. എത്രമേല്‍ പ്രകോപനപരമായ അന്തരീക്ഷത്തിലും സമചിത്തത കൈവെടിയാതെ അദ്ദേഹമെടുത്ത നിലപാടുകള്‍ ലോകം ഇന്നും സ്മരിക്കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി. സാഹിത്യകാരന്‍ താഹ മാടായി മുഖ്യാതിഥിയായി. അഡ്വ. കെ.എന്‍.എ ഖാദര്‍, പി. ഉബൈദുല്ല എം.എല്‍.എ, സി.പി സൈതലവി, ഫൈസല്‍ ബാഫഖി തങ്ങള്‍, കെ.ടി അഷ്‌റഫ്, നൗഷാദ് മണ്ണിശ്ശേരി, എന്‍.എ കരീം, ശരീഫ് കുറ്റൂര്‍, എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍, വി.കെ.എം ഷാഫി, അമീര്‍ പാതാരി, ഗുലാം ഹസന്‍ ആലംഗീര്‍, അഡ്വ. എം.കെ.സി നൗഷാദ്, ബാവ വിസപ്പടി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ടി.പി ഹാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."