HOME
DETAILS
MAL
മുസ്ലിംകള്ക്ക് വേറെയും രാജ്യങ്ങളുണ്ടല്ലോ: ഗഡ്കരി
backup
December 18 2019 | 19:12 PM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് വിചിത്ര വാദവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിദേശികളായ മുസ്ലിംകളെ സ്വീകരിക്കാന്‍ വേറെയും എത്രയോ ഇസ്ലാമിക രാജ്യങ്ങളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം.
ഹിന്ദുക്കള്‍ക്കു വേറെ രാജ്യങ്ങളില്ല. മുന്‍പുണ്ടായിരുന്ന നേപ്പാള്‍ ഇപ്പോള്‍ ഹിന്ദു രാജ്യമല്ല. ഹിന്ദുക്കളും സിഖുകാരും അപ്പോള്‍ എവിടെപ്പോകുമെന്നു ചോദിച്ച അദ്ദേഹം നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."