ഹരിതയൗവ്വനത്തെ വരവേറ്റ് നിളാതീരം
പട്ടാമ്പി: വര്‍ഗീയമുക്ത ഭാരതം, അക്രമരഹിതകേരളം, ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ എന്ന കാലഘട്ടത്തിന് ആവശ്യമായ മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രക്ക് ജില്ലയില്‍ പരിസമാപ്തി.
ഹരിതയൗവനത്തെ വരവേറ്റ് പട്ടാമ്പി നിളാതീരത്ത് നടന്ന സമാപന സമ്മേളനം യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. കളത്തില്‍ അബ്ദുല്ല അധ്യക്ഷനായി. ആയിരം വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ യുവജനയാത്രയെ ആയിരങ്ങളെ സാക്ഷിയാക്കി സമാപനനഗരിയിലേക്ക് ആനയിച്ചത്.
പ്രളയക്കെടുതിയില്‍നിന്നും വീണ്ടെടുത്ത നിളയുടെ തീരം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തകരെകൊണ്ട് തിങ്ങിനിറഞ്ഞ സദസിനാല്‍ ശ്രദ്ധേയമായി. ന്യൂനപക്ഷങ്ങള്‍ക്കെതിരേ സംഘപരിവാര്‍ ശക്തികളും ഫാസിസ്റ്റ് ഭീകരതയും നിറഞ്ഞുതുളുമ്പുന്ന കാലഘട്ടത്തില്‍ യുവജനയാത്ര ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും പി.എം സാദിഖലി ഉദ്ഘാടന പ്രസംഗത്തില്‍ ഉണര്‍ത്തി.
ജാഥാനേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, മുസ്‌ലിം ലീഗ് നേതാക്കളായ സി.എ.എം.എ കരീം, സി.പി ബാവഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.പി മുഹമ്മദ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, മരക്കാര്‍ മാരായമംഗലം, സി.എ സാജിദ്, റഷീദ് കോല്‍ക്കളത്തില്‍, സി.എ റാസി, കെ .എസ് സിയാദ്, ടി.പി അഷ്‌റഫലി, മുജീബ് കൊടയേരി, ശ്യാംസുന്ദര്‍, ഡി.സി.സി പ്രസിഡന്റ് ശ്രീകണ്ഠന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."