കോഡൂരിന്റെ കാര്‍ഷിക രംഗം അംഗീകാരങ്ങളുടെ നിറവില്‍
കോഡൂര്‍: പഴയ കാലത്ത് കാര്‍ഷിക സമൃദ്ധയില്‍ പ്രശസ്തമായിരുന്ന ഗ്രാമമാണ് കോഡൂര്‍. കുമ്പളങ്ങാ കോഡൂരും കോഡൂര്‍ കപ്പയും ഏറെ പഴക്കുമുള്ള പ്രയോഗങ്ങളാണ്. എന്നാല്‍ പിന്നീട് കാര്‍ഷിക രംഗത്ത് നിന്ന് പതിയെപിന്‍മാറി നില്‍ക്കുയായിരുന്നു ഈഗ്രാമം. കഴിഞ്ഞ ഏതാനും വര്‍ഷമായി കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അതിന് ഫലവുമുണ്ടായി. അത് കാര്‍ഷിക വിളകളില്‍ മാത്രമല്ല അംഗീകാരത്തിന്റെ രൂപത്തിലും കോഡൂരിനെ തേടിയെത്തി.
സംസ്ഥാനത്തെ ഏറ്റവുംമികച്ച കൃഷി ഓഫിസര്‍ക്കുള്ള പുരസ്‌കാരം കഴിഞ്ഞ മാസമാണ് കോഡൂര്‍ കൃഷിഭവനിലെ പ്രകാശ് പുത്തന്‍മഠത്തില്‍ ഏറ്റുവാങ്ങിയത്. ഇപ്പോള്‍ ജില്ലാതലത്തിലെ മികച്ച കൃഷി ഓഫിസറായും പ്രകാശ് പുത്തന്‍മഠത്തിലിനെ തന്നെ തെരഞ്ഞെടുത്തു. മികച്ച പച്ചക്കറി ഉല്‍പാദന സംഘങ്ങള്‍ക്കുള്ള പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം കോഡൂരിലെ വരിക്കോട് എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്ററിനാണ്. മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരത്തില്‍ മൂന്നാം സ്ഥാനം കോഡൂര്‍ കൃഷി ഭവനിലെ കെ. വിജീഷിനാണ്. നാളെ പെരിന്തല്‍ണ്ണയില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
പഞ്ചായത്ത് ഭരണസമിതിയുടെയും പൊതുജനങ്ങളുടെയും പൂര്‍ണ സഹകരണത്തോടെ നടപ്പാക്കിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കോഡൂരിലെ കാര്‍ഷിക രംഗത്തെ അംഗീകാരങ്ങളുടെ നിറവിലെത്തിച്ചത്. പഴം, പച്ചക്കറി എന്നിവയിനിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കി കോഡൂര്‍ ഫ്രഷ് എന്ന 'കോഫ്രഷ് ' വിപണനം, പ്രാദേശികമായി വിളവെടുക്കുന്ന ജൈവ പച്ചക്കറികളുടെ വിപണനത്തിനായി പ്രത്യേക കേന്ദ്രം, പഴം, പച്ചക്കറി തൈകളുടെ ഉല്‍പാദന കേന്ദ്രം, കുമിള്‍ നാശിനിയായ ട്രൈകോടര്‍മ നിര്‍മാണ യൂനിറ്റ്, മണ്ണിര, ചെകിരി കംമ്പോസ്റ്റ് യൂനിറ്റ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ വരിക്കോട് എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്റര്‍ നടത്തുന്നത്. വരിക്കോട്ടിലെ പി.സി. മുഹമ്മദ് പ്രസിഡന്റും, ഒറ്റത്തറയിലെ പാട്ടുപാറ ഹനീഫ സെക്രട്ടറിയും ആല്‍പ്പറ്റക്കുളമ്പിലെ കാവുങ്ങല്‍ കരുണാകരന്‍ ട്രഷററുമായ കമ്മിറിയാണ് ക്ലസ്റ്ററിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."