HOME
DETAILS
MAL
അഭിപ്രായങ്ങള്‍ പറയാന്‍ ആരുടെയും സമ്മതം വേണ്ടെന്ന് ഇര്ഫാന് പത്താന്
backup
December 18 2019 | 19:12 PM
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യയില്‍ വിദ്യാര്ഥികള്ക്കെതിരേ നടന്ന പൊലിസ് അതിക്രമത്തെ എതിര്ത്തിനു തന്നെ വിമര്‍ശിക്കുന്നവരുടെ വായടച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്.
ഏതു വിഷയത്തിലും തന്റെ അഭിപ്രായം തുറന്നുപറയുന്നതിന് ആരുടെയും സമ്മതം വേണ്ടെന്നായിരുന്നു ഇന്നലെ അദ്ദേഹം പറഞ്ഞത്.
ഇന്ത്യന്‍ ടീമിലുണ്ടായിരിക്കേ, മുസ്ലിമായ താന്‍ എന്തിനാണ് ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നതെന്നു പാകിസ്താനില്‍വച്ചു ചിലര്‍ ചോദിച്ചെന്നും അന്നു തന്റെ രാജ്യത്തിനായി കളിക്കുന്നതിലുള്ള അഭിമാനം വെട്ടിത്തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരായ നയം തുടരുമെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."