HOME
DETAILS

'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം'എന്ന പ്രമേയവുമായി ബഹ്‌റൈനില്‍ കെ.എം.സി.സി ദ്വിദിന രക്തദാന ക്യാംപ് നടത്തുന്നു

  
backup
December 12 2018 | 07:12 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%b0

സി.എച്ച് ഉബൈദുല്ല റഹ്മാനി

ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സിയുടെ ദ്വിദിന രക്തദാന ക്യാംപ് ബഹ്‌റൈനിലുടനീളം ലഭിക്കുന്ന സൗജന്യ വാഹന സൗകര്യത്തിന് 00973 33189006, 39903647, 33782478 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

മനാമ: 'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന പ്രമേയവുമായി ബഹ്‌റൈനില്‍ കെ.എം.സി.സി ദ്വിദിന രക്തദാന ക്യാംപ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈന്റെ 47ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 14 ന് മനാമ സല്‍മാനിയ മെഡിക്കല്‍ സെന്ററിലും 15ന് ബി.ഡി.എഫ് ഹോസ്പിറ്റലിലുമാണ് രക്തദാന ക്യാംപുകള്‍. ഇതില്‍ വെള്ളിയാഴ്ച നടക്കുന്ന ക്യാംപ് കാലത്ത് ഏഴു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കും. ശനിയാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് ക്യാംപ് ഒരുക്കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയവുമായും ബഹ്‌റൈന്‍ ഡിഫന്‍സ് ഹോസ്പിറ്റലുമായും സഹകരിച്ച് ലോകത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

ബഹ്‌റൈനില്‍ ഇത്ര വിപുലമായ ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളതും ഡാറ്റ ശേഖരിച്ച് പ്രവര്‍ത്തിക്കുന്നതും കെ.എം.സി.സി. മാത്രമാണെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. സംഘടനയുടെ രക്തദാന പ്രവര്‍ത്തനത്തിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡും ബഹ്‌റൈന്‍ പ്രതിരോധ മന്ത്രാലയം റോയല്‍ മെഡിക്കല്‍ സര്‍വ്വീവസ് പുരസ്‌കാരവും, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി അവാര്‍ഡും, ഇന്ത്യന്‍ എംബസിയുടെ പ്രത്യേക പ്രശംസയും ലഭിച്ചിട്ടുണ്ട്. ഇതുവരെ 18 മെഗാ ക്യാംപുകളും 8 എക്‌സ്പ്രസ്സ് ക്യാംപുകളും കെ.എം.സി.സി നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ 26 ക്യാംപുകളിലായി 3400 ത്തിലധികം പേര്‍ രക്തം ദാനം നല്‍കിയിട്ടുണ്ട്. അതിനു പുറമെ അടിയന്തിര ഘട്ടങ്ങളില്‍ ഹോസ്പിറ്റലുകള്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം രക്തം ദാനം ചെയ്തിരുന്നു. സംഘാടകര്‍ വിശദീകരിച്ചു.

ഇത്തവണ ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന രക്തദാന ക്യാംപിന്റെ വിജയത്തിനായി 51 അംഗ പ്രത്യേക ആക്ടീവ് ടീമും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. രക്തദാനം ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈന്റെ വിവിധ ഏരിയകളില്‍ നിന്നായി സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായും സംഘാടകര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 0097333495624, 34593132,38800490,39841984, 39881099, എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി എത്താറുണ്ട്. രക്തദാന സേവനത്തിന് മാത്രമായി 'ബ്ലഡ് ബുക്ക് എന്ന പേരില്‍ പ്രത്യേക ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട്.

അത്യാവശ്യഘട്ടങ്ങളില്‍ രക്തദാനം നടത്തുതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയും വെബ്‌സൈറ്റും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ കെ.എം.സി.സി. ബ്ലഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്ത് 0097339841984, 39881099 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാലും തല്‍സമയ രക്തദാന സേവനം ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന രക്തദാന ക്യാംപുകളിലേക്ക് ബഹ്‌റൈനിന്റെ പല ഭാഗത്തു നിന്നും സൗജന്യ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം ആവശ്യമുള്ളവര്‍ 00973 33189006, 39903647, 33782478 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

മനാമയിലെ ബഹ്‌റൈന്‍ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരും ഭാരവാഹികളുമായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, മുസ്തഫ കെ.പി, എ.പി.ഫൈസല്‍, ഫൈസല്‍ കോട്ടപ്പള്ളി, ശിഹാബ് പ്ലസ്, ഹാരിസ് തൃത്താല, റഫീഖ് നാദാപുരം, ഇസ്ഹാഖ് വില്യാപ്പള്ളി, മലബാര്‍ ഗോള്‍ഡ് ബഹ്‌റൈന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ജുനൈദ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago