കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാധുനിക മള്‍ട്ടിഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാധുനിക മര്‍ട്ടിഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്നലെ രാവിലെ 10 ന് ഐസിയുവിന്റെ സമീപത്ത് നടന്ന പ്രവര്‍ത്തനോദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് നിര്‍വഹിച്ചു.
ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനായുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് പൂര്‍ണമായി സജ്ജീവമായില്ലെങ്കിലും കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വാര്‍ഡും, അത്യാധുനിക ഉപകരണങ്ങളും നശിച്ചുപോകാതിരിക്കാനാണ് പ്രവര്‍ത്തനം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതെന്നു യൂനിറ്റ് ഡോ. ജോസ് പറഞ്ഞു.
12 കോടി രൂപ ചെലവില്‍ നിര്‍മിച്ച് ഈ ക്രിടിക്കല്‍ കെയര്‍ തീവ്ര പരിചരണ വിഭാഗം രാജ്യത്തെ സ്വകാര്യ ആശുപത്രിയെ വെല്ലുന്ന അത്യാധുനിക സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു വിഐപി കിടക്ക സഹിതം 26 കിടക്കകള്‍ ഉണ്ട്. വെന്റിലേറ്റര്‍ സൗകര്യം, മോണിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആതുനിക ചികിത്സ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. അനസ്‌തേഷ്യ വിഭാഗത്തിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
12 കിടക്കകള്‍ മെഡിസിന്‍ വിഭാഗത്തിനും 12 എണ്ണം സര്‍ജറിക്കുമായി ചേര്‍ത്തിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള എല്ലാ അത്യാധുനിക ചികില്‍സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനസ്തീഷ്യ വിഭാഗത്തിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക. ആശുപത്രി ആര്‍.എ.ഒ ഡോ. ആര്‍.പി രഞ്ചിന്‍, ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് മേധാവി ഡോ. മുരളീ കൃഷ്ണന്‍, ഡോ. ഉഷ, നവജീവന്‍ട്രസ്റ്റി പി.യു തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."