HOME
DETAILS
MAL
വാവര്‍ നട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ബാരിക്കേഡുകള്‍ നീക്കണം; നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍
backup
December 12 2018 | 08:12 AM
കൊച്ചി: ശബരിമലയിലെ പൊലിസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
ശബരിമലയില്‍ രാത്രി 11 മണിക്ക് ശേഷം തീര്‍ത്ഥാടകരെ തടയരുതെന്നും കെ.എസ്.ആര്‍.ടി.സി ടൂ വേ ടിക്കറ്റ് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിലയ്ക്കലിലെ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തണം. ശുചി മുറിയില്‍ ഫ്‌ലഷിങ്ങ് സൗകര്യമുള്ള ടാങ്കുകള്‍ സ്ഥാപിക്കണം. നിലയ്ക്കലില്‍ പൊലീസിന് എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള താമസസ്ഥലം ഒരുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമിതിയുടെ ശുപാര്‍ശയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."