HOME
DETAILS
MAL
ശാസ്ത്രീയ പഠന രംഗത്ത് ഇന്ത്യ മുന്നോട്ട്
backup
December 18 2019 | 19:12 PM
വാഷിങ്ടണ്‍: ശാസ്ത്ര-എന്‍ജിനീയറിങ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഇന്ത്യ മുന്നിലെന്ന് യു.എസ് ദേശീയ ശാസ്ത്ര ഫൗണ്ടേഷന്‍ (എന്‍.എസ്.എഫ്). ശാസ്ത്രീയ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ചൈന, യു.എസ് എന്നീ രാജ്യങ്ങളുടെ തൊട്ടു താഴെയാണ് ഇന്ത്യ.
2008ല്‍ 48,998 ശാസ്ത്ര-എന്‍ജിനീയറിങ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ഇന്ത്യയില്‍ 2018ല്‍ പ്രസിദ്ധീകരിച്ചത് ഇത്തരത്തിലുള്ള 1,35,788 ലേഖനങ്ങളാണ്.
ഇക്കാര്യത്തില്‍ ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെയാണ് ഇന്ത്യ പിന്നിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."