എസ്.ബി.ടി- എസ്.ബി.ഐ ലയന നീക്കത്തിനെതിരേ 12ന് മനുഷ്യചങ്ങല
കോട്ടയം: സംസ്ഥാനമത്തെ എക പൊതുമേഖല വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ്.ബി.ഐയില്‍ ലയിപ്പിച്ച് ഇല്ലാതാക്കാന്‍ എസ്.ബി.ഐ മാനേജ്‌മെന്റെും കേന്ദ്രസര്‍ക്കാരും നടത്തുന്ന നീക്കതിനെതിരെ മനുഷ്യചങ്ങല തീര്‍ക്കും.
ഇടപാടുകാരും ഓഹരി ഉടമകളും വിവിധ രാഷ്ട്രി യ ട്രേഡ് യൂനിയനുകളും വര്‍ഗ ബഹുജന സംഘടനകളും ചേര്‍ന്ന് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും രൂപികരിച്ച സേവ് എസ്ബിടി ഫോറമാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 12ന് വൈകിട്ട് 5.15ന് കോട്ടയത്ത് എസ്.ബി.ഐ മുതല്‍ എസ്.ബി.ടി വരെയാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം ശാഖകള്‍ ഉള്ളതും മുന്‍ഗണനാ വായ്പകള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ എസ്ബിടിയെ ഇല്ലാതാക്കുന്നത് മൂലം ജനത്തിനുണ്ടാവുന്ന നഷ്ടം വളരെ വലുതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ലയനം കേരളത്തിന് ഗുണകരമാവുമെന്ന് പറയുന്ന എസ്ബിഐ മാനേജ്‌മെന്റും കേന്ദ്രസര്‍ക്കാരും നാനൂറിലധികം ശാഖകള്‍ അടച്ചുപൂട്ടാനും ആയിരത്തി അറുനൂറോളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനും എ.ടി.എം കൗണ്ടറുകളില്‍ പണം നിറയ്ക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനും തീരുമാനിച്ചുകഴിഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ക്ക് ബാങ്കിങ് മേഖല അന്യമാക്കുന്ന നടപടിക്കെതിരെ നടപടികള്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ എല്ലാവരും അണിനിരക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സേവ് എസ്.ബി.ടി ഫോറം ചെയര്‍മാന്‍ അഡ്വ. വി.ബി ബിനു,കണ്‍വീനര്‍ ജോര്‍ജി ഫിലിപ്പ് , ജോ കണ്‍വീനര്‍മാരായ പി.ജി അജിത്, എസ് രാധാകൃഷ്ണന്‍, എ.ഐ.ബി.ഇ.എ ജില്ലാ ചെയര്‍മാന്‍ പി.എസ് രവീന്ദ്രനാഥന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."