HOME
DETAILS

ആരോഗ്യനിലയില്‍ പുരോഗതി: മഅ്ദനി ആശുപത്രി വിട്ടു

  
backup
December 18 2019 | 19:12 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b4%bf-2

ബംഗളൂരു: ഉയര്‍ന്ന രക്തസമ്മര്‍ദത്തെയും കഠിനമായ ഛര്‍ദിയെയും തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ രണ്ടാഴ്ചത്തെ പരിപൂര്‍ണ വിശ്രമവും തുടര്‍ചികിത്സകളും നിര്‍ദേശിച്ച് ഇന്നലെ ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഅ്ദനിക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എം.ആര്‍.ഐ സ്‌കാന്‍, വിവിധ അവയവങ്ങളുടെ സി.ടി സ്‌കാന്‍, ഹൃദയസംബന്ധമായ പരിശോധനകള്‍ തുടങ്ങിയവ നടത്തിയിരുന്നു. 30 വര്‍ഷത്തോളമായി അനിയന്ത്രിതമായി തുടരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇടയ്ക്കിടെ ക്രമാതീതമായി ഉയരുന്ന രക്തസമ്മര്‍ദം മൂലം അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിശ്രമവും നിരന്തരമായി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വൃക്കകള്‍ക്ക് വീക്കവും കല്ലുകളും പരിശോധനയില്‍ കണ്ടെത്തി.
ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞെരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ സ്പര്‍ശന ശേഷിയില്‍ കുറവുണ്ടായിട്ടുണ്ട്. മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളുടെ സാധ്യത അവസാനിച്ചതിനാല്‍ ഉടന്‍ സര്‍ജറി നടത്തുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇവ കൂടാതെ പെപ്റ്റിക് അള്‍സര്‍, ഡയബറ്റിക് റെറ്റിനോപതി, വൃക്ക സംബന്ധമായ മറ്റ് അസുഖങ്ങള്‍, യൂറിക് ആസിഡ്, ഡിസ്‌ക് പ്രൊലാപ്‌സ് തുടങ്ങിയ അസുഖങ്ങള്‍ നിലവില്‍ മഅ്ദനിയെ അലട്ടുന്നുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ തുടരാനും പരിശോധനയില്‍ കണ്ടെത്തിയ മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ ക്രമാനുഗതമായി നടത്തണമെന്നും അല്‍ഷിഫാ ഹോസ്പിറ്റലിലെ വിവിധ മെഡിക്കല്‍ ഡിപാര്‍ട്ട്‌മെന്റുകളിലെ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിച്ചു. ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിചാരണയില്‍ പങ്കെടുക്കാന്‍ നിലവിലുള്ള ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാല്‍ മെഡിക്കല്‍ ഡിസ്ചര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ച് ഇളവുനേടാന്‍ മഅ്ദനിയുടെ അഭിഭാഷകര്‍ അടുത്ത ദിവസം പ്രത്യേക കോടതിയെ സമീപിക്കും.
ഉച്ചയോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ മഅ്ദനി ബംഗളൂരുവിലുള്ള വസതിയിലാണ് ഇപ്പോള്‍ കഴിയുന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യ സൂഫിയ മഅ്ദനി, അനുജന്‍ സിദ്ധീഖ്, മകന്‍ സലാഹുദീന്‍ അയ്യൂബി, പി.ഡി.പി നേതാവ് മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, ഷാനി എന്നിവരുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago