മദ്യം കഴിക്കുന്നതു കൊണ്ട് ശരീരത്തിന് ഒരു ഗുണവുമില്ലെന്ന്
പൂച്ചാക്കല്‍ : മദ്യം കഴിക്കുന്നതു കൊണ്ടു ശരീരത്തിന് ഒരു ഗുണവുമില്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.
പാണാവള്ളി എന്‍എസ്എസ് എച്ച്എസ്എസിലെ ലഹരിവിരുദ്ധ ക്ലബിന്റെ ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മദ്യം കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങള്‍ക്കു നല്ലതാണെന്നും അങ്ങനെ ചില മാധ്യമങ്ങളില്‍ കാണുന്നുണ്ടല്ലോ എന്നുമായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം.അങ്ങനെയുള്ള മാധ്യമം പൂട്ടിക്കാമെന്നു ഋഷിരാജ് സിങ് പറഞ്ഞു.
ഇപ്പോള്‍ മൊബൈല്‍ ഫോണും ഒരു ലഹരിയാണെന്നു അദ്ദേഹം പറഞ്ഞു.വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം മൊബൈല്‍ഫോണില്‍ ചെലവഴിക്കുന്നുണ്ട്.അടച്ചിട്ടമുറിയിലിരുന്നു അശ്ലീല ചിത്രം കാണലും പതിവാണ്. വീട്ടുകാരുമായി സംസാരിക്കാന്‍ ആര്‍ക്കും സമയമില്ല. മൊബൈല്‍ ഫോണില്‍ നിന്നും മറ്റൊരാള്‍ക്ക് അശ്ലീല സന്ദേശമോ, ചിത്രമോ അയക്കുകയും ലഭിക്കുന്നയാള്‍ പരാതിപ്പെടുകയും ചെയ്താല്‍ ജാമ്യമില്ലാത്ത വകുപ്പില്‍ പൊലീസ് കേസെടുക്കുമെന്നത് ഓര്‍ക്കണം.
എട്ടു മുതല്‍ 18വയസുവരെയുള്ളവരില്‍70 ശതമാനം പേര് ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് ആര്.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.ആര്. അനില,പ്രോഗ്രാം ഓഫിസര്‍ എ.പി.സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."