സി.ഐ.ടി.യുവിന്റെ ഓണം കലാമേള ഇന്ന് ആരംഭിക്കും
ചേര്‍ത്തല : സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ഓണം കലാമേള ഇന്നും നാളെയും ചേര്‍ത്തലയില്‍ നടക്കും. തൊഴിലാളികളുടെ സര്‍ഗപരമായ കഴിവുകളെ മാറ്റുരയ്ക്കുന്ന മേളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചേര്‍ത്തല എസ്എന്‍എം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം, വുഡ്‌ലാന്‍ഡ്‌സ് ഹോട്ടല്‍ ഓഡിറ്റോറിയം, കെഎസ്ആര്‍ടി എംപ്ലോയിസ് അസോസിയേഷന്‍ ഓഫീസ് ഹാള്‍ എന്നിവിടങ്ങളിലാണ് മത്സരവേദി. ശനിയാഴ്ച രാവിലെ 10ന്എസ്എന്‍എം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നഗറില്‍ ഗാനരചയിതാവ് വയലാര്‍ ശരത്ച്ചന്ദ്രവര്‍മ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് അധ്യക്ഷനാകും.
ഞായറാഴ്ച വൈകിട്ട് 6.30ന് പല്ലന കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍ സമ്മാനദാനം നിര്‍വഹിക്കും. അഡ്വ. കെ പ്രസാദ് അധ്യക്ഷനാകും.കലാപരവും സാഹിത്യപരവുമായ കഴിവുകളുള്ള തൊഴിലാളികള്‍ക്ക് മത്സരവേദി ഒരുക്കുകയയെന്ന ലക്ഷ്യവുമായാണ് സിഐടിയു സംസ്ഥാന വ്യാപകമായി മേള സംഘടിപ്പിക്കുന്നത്. ഏത് ട്രേഡ് യൂണിയനിലും രാഷ്ട്രിയത്തിലും ഉള്‍പ്പെട്ടവര്‍ക്കും മേളയില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് തിരുവനന്തപുരത്ത് 21,22 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. 500ല്‍പരം തൊഴിലാളികള്‍ 19 ഇനങ്ങളില്‍ മത്സരിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ്, കണ്‍വീനര്‍ എന്‍ ആര്‍ ബാബുരാജ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ പി പ്രതാപന്‍ എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."