ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി പൊലിസ്
തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി പൊലിസും ദേവസ്വം ബോര്‍ഡും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലിസും ദേവസ്വം ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും വിശദീകരണം നല്‍കിയത്.
ചിത്തിരആട്ട വിശേഷസമയത്തും മണ്ഡല-മകരവിളക്ക് സമയത്തും മലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടപ്പന്തലില്‍ വിരിവയ്ക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം കമ്മിഷനര്‍ കമ്മിഷനെ അറിയിച്ചു. നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ട് കൃത്യമായി അളന്നുതിരിച്ച് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാത്തത് കാരണം ഗ്രൗണ്ട് കൈകാര്യം ചെയ്യുന്നതിന് തങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."