അടിച്ചോടിക്കുമ്പോള്‍ അടച്ച നികുതിപ്പണം തിരിച്ചു തരുമോ- പൗരത്വ നിയമത്തിനെതിരെ ഷാന്‍ റഹ്മാന്‍
കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും. ഫേസ്ബുക്കിലൂടെയായിരുന്നു ഷാന്‍ റഹ്മാന്റെ പ്രതികരണം.
ഇവരെയൊക്കെ രാജ്യത്തു നിന്നും ഓടിക്കുമ്പോള്‍ ആദായ നികുതി, ജി.എസ്.ടി തുടങ്ങി ഇതുവരെ നല്‍കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ ഫേസ്ബുക്ക് കുറിപ്പില്‍ ഷാന്‍ റഹ്മാന്‍ ചോദിക്കുന്നു. കാരണം ഈ പണം കൊണ്ട് നിങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലല്ലോ. അതുകൊണ്ട് ആ പണം ഭദ്രമായി നിങ്ങളുടെ നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ കാണുമല്ലോ. ഇനി അതല്ല നിങ്ങള്‍ സ്ഥലം കാലിയാക്കിക്കോ പണം ഞങ്ങള്‍ക്കു വേണം എന്ന തരം താണ ഏര്‍പാടിനാണോ ഒരുക്കം. അതുമല്ല, ഈ രാജ്യത്ത് ജീവിക്കാനുള്ള വാടകയാണോ നികുതി? അതും ഞങ്ങളുടെ രാജ്യത്ത് - അദ്ദേഹം ചോദിച്ചു.
രാജ്യത്തെ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നിങ്ങളുടെ നാടകം നന്നായി നടക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ഇപ്പോഴാരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആരും ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല- ഷാന്‍ ചൂണ്ടിക്കാട്ടി
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രതിഷേധം അലയടിക്കുകയാണ്. നിയമത്തെ എതിര്‍ത്ത് സിനിമാ രംഗത്തുള്ള നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരുന്നു.
അനശ്വര രാജന്‍, പാര്‍വ്വതി, അമലപോള്‍, തമിഴ് സിനിമാ താരം സിദ്ധാര്‍ത്ഥ്, കമല്‍ ഹാസന്‍, റിമ കല്ലിങ്കില്‍, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, മമ്മൂട്ടി തുടങ്ങി നിരവധി പേരാണ് പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."