HOME
DETAILS

സമാധാനം കൊതിക്കുന്ന ഫലസ്തീന്‍

  
backup
December 12 2018 | 21:12 PM

56598656498481415-25487

#ഇ.സി സ്വാലിഹ് വാഫി

+90 551 195 9289

 

യിരക്കണക്കിനു വര്‍ഷം മുന്‍പുതന്നെ യഹൂദന്മാര്‍ക്കും അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ ഭൂമിയവകാശ വാദമുയര്‍ന്നിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അതൊരു രാഷ്ട്രീയ സംഘര്‍ഷമായി ഉടലെടുക്കുന്നത്. ലോകമുസ്‌ലിംകളുടെ സുവര്‍ണകാലഘട്ടമായിരുന്ന ഓട്ടോമന്‍ കാലത്ത് 1453ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തപ്പോള്‍ തുര്‍ക്കികളായിരുന്നു ഫലസ്തീന്‍ പ്രദേശം ഭരിച്ചിരുന്നത്.
ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കി പക്ഷം പരാജയപ്പെട്ടതോടെ ഓട്ടോമനുകള്‍ക്കു വിനയായി. യുദ്ധത്തില്‍ ജയിച്ചാല്‍ ഫലസ്തീന്‍ പോലുള്ള പ്രദേശങ്ങള്‍ അറബ് മുസ്‌ലിം രാഷ്ട്രങ്ങളാകുമെന്ന ബ്രിട്ടന്റെ വാഗ്ദാനം യുദ്ധാനന്തരം ലംഘിക്കപ്പെട്ടു. ഫലസ്തീന്‍ ബ്രിട്ടനു കീഴിലായി. അവിടത്തെ മുസ്‌ലിംകളെയും യഹൂദരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞില്ല. യഹൂദ തീവ്രവാദികള്‍ ബ്രിട്ടനുമേല്‍ കടുത്ത സമ്മര്‍ദതന്ത്രം നടത്തി. അത് വലിയ അക്രമങ്ങളില്‍ കലാശിച്ചു.
1947ല്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെത്തി. ഫലസ്തീനെ രണ്ടായി വിഭജിച്ചു യഹൂദികള്‍ക്കും അറബികള്‍ക്കുമായി പങ്കിടാന്‍ യു.എന്‍ ഉത്തരവിട്ടു. ഒരു വര്‍ഷത്തിനുശേഷം പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെ ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടു. അക്കാലം മുതല്‍ ഇസ്്‌റാഈല്‍ പ്രശ്‌നം തലപൊക്കി. അതിന്നും കെട്ടടങ്ങിയിട്ടില്ല.
ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലേം അമേരിക്ക അംഗീകരിച്ചതോടെ ഫലസ്തീനില്‍ പ്രതിഷേധം കടുത്തു. അന്താരാഷ്ട്രസമൂഹത്തെയും സ്വന്തം സൈനികോപദേശകരെയും അവഗണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇസ്‌റാഈലിലെ അമേരിക്കന്‍ ജറൂസലേമിലേയ്ക്കു പറിച്ചു നട്ടു. ഇത് ഇസ്‌റാഈല്‍ ആഘോഷിച്ചത് സ്വന്തം മണ്ണില്‍ സമാധാനപരമായി പ്രതിഷേധിച്ച നിരായുധരായ അറുപതോളം ഫലസ്തീനികളെ വധിച്ചുകൊണ്ടാണ്.


ഇസ്‌റാഈലിന്റെ ഈ പൈശാചിക നരഹത്യയെ ഒട്ടുമിക്ക രാജ്യങ്ങളും അപലപിച്ചിട്ടും അമേരിക്കന്‍ പ്രസിഡന്റ് പ്രശംസിക്കുകയാണു ചെയ്തത്. ഇസ്‌റാഈലിന്റെ നടപടികള്‍ അനീതിയാണെന്നു പ്രഖ്യാപിച്ചു യു.എന്‍.എയുടെ ഉന്നത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സൈദ് റാദ് അല്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു. അതൊന്നും ഫലം കണ്ടില്ല. ഇസ്‌റാഈലി യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസംഘടന ശ്രമിച്ചെങ്കിലും യു.എന്‍ ഉദ്യോഗസ്ഥര്‍ക്കു ഗസ്സയിലേയ്‌ക്കോ വെസ്റ്റ് ബാങ്കിലേയ്‌ക്കോ പ്രവേശിക്കാന്‍ ഇസ്്‌റാഈല്‍ സൈന്യം അനുവദിച്ചിട്ടില്ല. ഇസ്‌റാഈലി മതമൗലിക പാര്‍ട്ടിയായ ഹമാസിന്റെ നിയന്ത്രണത്തിലാണു ഗസ്സ.
ഒരുപാടു വര്‍ഷമായി ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായി അന്താരാഷ്ട്രസമൂഹം ശബ്ദമുയര്‍ത്തുന്നുണ്ട്. അതേസമയം, ഫലസ്തീനികളുടെ ഭൂമിയില്‍ ഭൂരിഭാഗവും പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ് ഇസ്‌റാഈല്‍. 1917ല്‍ ഫലസ്തീനില്‍ ഒരു ശതമാനത്തിനു താഴെ സ്ഥലത്തിനേ യഹൂദികള്‍ക്ക് ഉടമസ്ഥാവകാശമുണ്ടായിരുന്നുള്ളൂ. ഇന്നത് 70 ശതമാനത്തിലധികമായിരിക്കുന്നു. ഇതുമൂലം ലക്ഷക്കണക്കിനു ഫലസ്തീനികള്‍ ഭൂരഹിതരായി പാലായനം ചെയ്യേണ്ടി വന്നു.
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് യു.എന്‍ നല്‍കുന്ന സഹായധനത്തെ ട്രംപ് ഭരണകൂടം എതിര്‍ത്തിരുന്നു. ഇസ്‌റാഈലികള്‍ക്ക് പിന്തുണയുമായി അമേരിക്കയുണ്ട്. ആ തണലിലാണ് ഫലസ്തീനില്‍ മുസ്‌ലിം വേട്ട നടത്തുന്നത്. ഇസ്‌റാഈലി നരമേധത്തിന് അമേരിക്ക നല്‍കുന്ന ഒത്താശ അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കു കഴിയുന്നില്ലെന്നതാണ് സങ്കടകരമായ അവസ്ഥ. പല രാജ്യങ്ങളും ഇസ്‌റാഈല്‍ ചങ്ങാത്തം തുടരുന്നു. അറബ്‌രാജ്യങ്ങള്‍ നിസ്സഹായതയോടെ ഇരിക്കുന്നു.
ഫലസ്തീന്‍ പ്രശ്‌നം സഊദിയുടെ ഒന്നാമത്തെ പരിഗണനാവിഷയമാണെന്നു സല്‍മാന്‍ രാജാവിന്റെ പ്രതികരണമുണ്ടായിരുന്നു. ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനു മധ്യസ്ഥത വഹിക്കില്ലെങ്കിലും രമ്യതയിലെത്തിക്കാന്‍ സഹായിക്കുമെന്നു ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അബ്ദുല്ലയും പറഞ്ഞിരുന്നു. ഒക്ടോബറില്‍ ഒമാന്‍ സന്ദര്‍ശിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു ഈ കൂടിക്കാഴ്ച.
കഴിഞ്ഞ തവണ ഇസ്‌റാഈലിനെതിരേയുള്ള ലോകകപ്പ് സൗഹൃദമത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറിയപ്പോഴുണ്ടായ കടുത്ത ഭീഷണിയിലും കുലുങ്ങാതെ നിന്ന ലയണല്‍ മെസ്സിയുടെയും ടീമംഗങ്ങളുടെയും മാതൃക ലോക രാജ്യങ്ങള്‍ക്കു പാഠമാകേണ്ടതാണ്. 'നത്തിങ് ഫ്രന്‍ഡ്‌ലി' എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാംപയിന്‍ സംഘടിപ്പിച്ച്, അവസാനം ഇസ്‌റാഈലിനു ചുവപ്പു കാര്‍ഡ് വാങ്ങിക്കൊടുത്ത ഫലസ്തീനി ജനത യഥാര്‍ഥ പോരാളികളാണ്.


അതിജീവനപ്പോരാട്ടത്തില്‍ പതറില്ലെന്നു തെളിയിച്ചവരാണു ഫലസ്തീനികള്‍. ഇസ്‌റാഈലിനെതിരേയുള്ള പ്രതിഷേധത്തില്‍ പരിക്കേറ്റ ഫലസ്തീനികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ ഇസ്‌റാഈലി പട്ടാളത്തിന്റെ വെടിയേറ്റു രക്തസാക്ഷിയായ റസാന്‍ അഷ്‌റഫ് എന്ന കുഞ്ഞു മാലാഖയെ ലോകം മറക്കില്ല. ഏതുനിമിഷവും വെടിയേല്‍ക്കുമെന്നറിഞ്ഞിട്ടും ഒരു കൈയില്‍ ഫലസ്തീന്‍ പതാകയും മറു കൈയില്‍ കവണയുമേന്തി ഇസ്‌റാഈലി സൈന്യത്തെ നേരിട്ട, ഫലസ്തീന്‍ സ്വന്തന്ത്ര്യപ്പോരാട്ടത്തിന്റെ പ്രതീകമായ അയിദ് അബു അംറിനെയും ലോകം മറക്കില്ല.
ഇസ്‌റാഈലിനെ വിമര്‍ശിച്ചതിനു മാര്‍ക് ലമോന്റ് ഹില്‍ എന്ന മാധ്യമപ്രവര്‍ത്തകനുമായുള്ള കരാര്‍ കഴിഞ്ഞദിവസം സി.എന്‍.എന്‍ റദ്ദാക്കിയിരുന്നു. ഫലസ്തീനെ ഇല്ലാതാക്കുന്ന ഏകരാഷ്ട്രപരിഹാരത്തിന്റെ വാക്താക്കളാണ് ഇസ്‌റാഈലെന്നാണ് അദ്ദേഹം തുറന്നടിച്ചത്. സ്വതന്ത്ര ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്നും അതേസമയം, ജൂതരെ നശിപ്പിക്കണമെന്ന ആശയം തനിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വലിയ പ്രശ്‌നങ്ങളിലൊന്നു തന്ത്രത്തിന്റെയും കാഴ്ചപ്പാടിന്റെയും അഭാവമാണ്. കാല്‍നൂറ്റാണ്ടോളം കാലം ഫലസ്തീന്‍ പ്രശ്‌നം ചര്‍ച്ചകളില്‍ മാത്രമായി ഒതുക്കി നിര്‍ത്തി. സ്വന്തം ജനതയെ ഒന്നിച്ചു നിര്‍ത്തേണ്ട ഉത്തരവാദിത്വം ഭരണാധികാരിക്കാണ്. ഫലസ്തീന്‍ ഏകീകരിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇസ്‌റാഈലിനു കണക്കു ബോധിപ്പിക്കുന്ന തിരക്കിലാണദ്ദേഹം. ഗസ്സയുടെ പ്രദേശങ്ങളും പടിഞ്ഞാറന്‍ ഭാഗങ്ങളും വേര്‍തിരിക്കാന്‍ തിടുക്കം കാണിക്കുന്നു. ചുരുക്കത്തില്‍ പാവ കളിച്ച് അധികാരത്തില്‍ തുടരാനാണദ്ദേഹം ശ്രമിക്കുന്നത്.
ഇസ്‌റാഈലി ജൂതന്മാരും ഫലസ്തീന്‍ അറബികളും ഒരേ ഭൂമിയാണാഗ്രഹിക്കുന്നത്. അതിനാല്‍ ആ വിഷയത്തില്‍ ഒത്തുതീര്‍പ്പു പ്രയാസമാണ്. പ്രശ്‌നപരിഹാരത്തിനുള്ള പ്രാഥമിക സമീപനം 'ഇരുരാഷ്ട്ര' രീതിയാണെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നത് എളുപ്പമല്ല. മറ്റൊരു പരിഹാരം ഏകരാജ്യ രീതിയാണ്. ഇതു കൂടുതല്‍ നല്ല പരിഹാരമാര്‍ഗമായി പറയപ്പെടുന്നുണ്ട്. രാഷ്ട്രീയവും ജനസംഖ്യാശാസ്ത്രവുമനുസരിച്ച് ഇതു ഫലസാധ്യത വര്‍ധിപ്പിക്കുന്നു.
മനുഷ്യത്വം മരവിച്ച ഇസ്‌റാഈലി സൈനികര്‍ക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴും പരുക്കേറ്റ ഫലസ്തീനികളുടെ ചികിത്സപോലും തടയുകയും ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിന്ന് എങ്ങനെ ഫലസ്തീനികള്‍ക്കു മോചനം ലഭിക്കും. അറബികള്‍ക്കു വലിയ ഭൂരിപക്ഷമുള്ള വെസ്റ്റ് ബാങ്കും ഗസ്സയും തിരിച്ചുപിടിക്കാന്‍ കഴിയുമോ. ഫലസ്തീനികള്‍ക്കു സ്വന്തം മണ്ണില്‍ കൃഷി ചെയ്തു ജീവിക്കാനാകുമോ, ചരക്കുകള്‍ കയറ്റിയയച്ചും ഇറക്കുമതി ചെയ്തും പഴയപ്രതാപത്തിലിരിക്കാന്‍ കഴിയുമോ. അനന്തമായ ചെക്‌പോസ്റ്റുകളില്ലാതെ യാത്ര ചെയ്യാനും ലോകനിലവാരത്തിലേയ്ക്ക് ഉയരാനും സാധിക്കുമോ.


യഹൂദരാഷ്ട്രം യാഥാര്‍ഥ്യമാകുന്നതിനു മുന്‍പുതന്നെ സ്ഥാപകന്‍ ഹെര്‍സല്‍ മരിച്ചെങ്കിലും അയാള്‍ വിതച്ച വിഷവിത്തുകള്‍ ഇന്നും ലോകത്തു ഭീതി വിതയ്ക്കുകയാണ്. യഹൂദികള്‍ മുസ്‌ലിംകളോട് കാണിക്കുന്ന ക്രൂരത വിവരണാധീതമാണ്. എന്നാല്‍, മുസ്‌ലിം സ്‌പെയിന്‍ അടക്കമുള്ള ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ മുസ്‌ലിം ഭരണാധികാരികള്‍ ജൂത സമൂഹങ്ങള്‍ക്ക് എന്നും തണലായിരുന്നു. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഫലസ്തീനികളുടെ തിരിച്ചു വരവിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.
തുര്‍ക്കിയില്‍ നടന്ന 'ബൈത്തുല്‍ മുഖദ്ദസിനോടുള്ള സ്‌നേഹം' എന്ന സെമിനാറില്‍ പങ്കെടുത്തപ്പോള്‍ മുഖ്യാതിഥിയായിരുന്ന ഫലസ്തീന്‍ പാര്‍ലമെന്റ് അംഗം അബൂ മസാമിഹുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇന്ത്യക്കാരനാണെന്നു പറഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചു വികാരഭരിതനായി അദ്ദേഹം പറഞ്ഞത്, 'നിങ്ങളുടെ തലമുറ രാജ്യത്തിന്റെ ഭരണകേന്ദ്രങ്ങളില്‍ വരണം, ബൈത്തുല്‍ മുഖദ്ദസ് ഞങ്ങളുടേതല്ല, നമ്മുടേതാണ്, ലോകമുസ്‌ലിംകളുടേതാണ്. നമുക്കതു സംരക്ഷിക്കണം.' എന്നായിരുന്നു.
സയണിസ്റ്റ് കൊടുങ്കാറ്റില്‍ ഫലസ്തീനികള്‍ക്കു പിടിച്ചു നില്‍ക്കാന്‍ ലോകരാഷ്ട്രങ്ങളുടെ അകമഴിഞ്ഞ പിന്തുണ വേണം, പ്രത്യേകിച്ച് മുസ്‌ലിം രാഷ്ട്രങ്ങളുടെ. ഇസ്‌റാഈല്‍ ഫലസ്തീന്‍ സമാധാന ചര്‍ച്ച 2014ല്‍ അലസിയതാണ്. അതിനുശേഷം കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പ്രശ്‌നം പരിഹരിക്കുന്നതിനു ചുക്കാന്‍ പിടിക്കുന്നത് അമേരിക്കയാണെങ്കിലും, പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്ന ട്രംപിനെ സ്വീകരിക്കാന്‍ ഫലസ്തീന്‍ ഒരുക്കമല്ല. പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കാന്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യമോ, അറബ് രാജ്യമോ വന്നാല്‍ സ്വീകരിക്കുമെന്നായിരുന്നു ഫലസ്തീന്‍ പ്രസിഡന്റിന്റെ നിലപാട്. മുറുകുന്ന യഹൂദരാഷ്ട്ര വാദം എത്രവരെ പോകുമെന്ന് ഉറ്റുനോക്കുകയാണു ലോകം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago