ഓണത്തെ വരവേല്‍ക്കാന്‍ വാറ്റ് ലോബി; അതിര്‍ത്തി വഴിയും സ്പിരിറ്റ് കടത്ത് സജീവം
കാട്ടാക്കട: ഓണത്തെ വരവേല്‍ക്കാന്‍ വാറ്റ് ലോബി വീണ്ടും സജീവമായതായി സൂചനകള്‍. വനത്തിലും നാട്ടിലെ ഉള്‍ഭാഗത്തും വരെ വാറ്റുന്നതിനായി സംഘങ്ങള്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്തി വരികയാണ്. ഓണ വിപണിയാണ് ഇവരുടെ ലക്ഷ്യം. വാറ്റ് ചാരായമെന്നാണ് പേരെങ്കിലും അല്‍പ്പം വാറ്റിയെടുക്കുന്ന ചാരായത്തില്‍ ആവശ്യം പോലെ സ്പിരിറ്റ് ചേര്‍ക്കും. വേണമെങ്കില്‍ അല്‍പ്പം കളറും.
ഈ വിഷം കലക്കിയതിന് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ക്യൂവിലും. ആര്യനാട് കോട്ടയ്ക്കകം ഒരു കാലത്ത് വാറ്റ് ചാരായത്തിന് പേര് കേട്ടതാണ്. ഏതാണ്ട് നിലച്ചിരുന്ന നിര്‍മാണം അടുത്തിടെ വീണ്ടും തുടങ്ങിയിരിക്കുകയാണ്. വീഞ്ഞ് എന്ന പേരില്‍ വില്‍പ്പന നടത്തുന്ന വാറ്റ് ചാരായത്തില്‍ സ്പിരിറ്റിനു പുറമെ ഏലയ്ക്ക, മുന്തിരി, പൈനാപ്പിള്‍ എന്നിവയുടെ എസ്സന്‍സ് ചേര്‍ത്ത് വില്‍ക്കും. കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി എന്നിവിടങ്ങളില്‍ സ്പരിറ്റ് ചേര്‍ത്ത ചാരായം വില്‍ക്കുന്ന സംഘങ്ങളുണ്ട്. പലതവണ ജയിലിലായ ഈ സംഘങ്ങളാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അതിര്‍ത്തികളില്‍ നിന്നും ദിവസവും ആയിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റാണ് ഇവിടെ വന്നു പോകുന്നത്. കാറിലും ടാങ്കര്‍ ലോറികളിലും റബര്‍പാല്‍കയറ്റി വരുന്ന ലോറികളിലും വരെ സ്പിരിറ്റ് കടത്തുന്നുണ്ട്. ഇത് ചില കേന്ദ്രങ്ങളില്‍ എത്തിച്ച് നേര്‍പ്പിച്ച് കടത്താറാണ് പതിവ്.
ഒരു കാലത്ത് സ്പിരിറ്റ് കടത്തിലിന് ചുക്കാന്‍ പിടിച്ചിരുന്ന ഒരു അബ്കാരിയാണ് ആര്യനാട് കേന്ദ്രീകരിച്ച് ഇപ്പോഴിതിന് നേതൃത്വം നല്‍കുന്നത്. ഗുണ്ടകളും പണവും രാഷ്ട്രീയസ്വധീനവും ഉപയോഗിച്ച് കച്ചവടം പൊടിക്കുകയാണ് ഈ സംഘം. അടുത്തിടെ വാറ്റ് ചോദ്യം ചെയ്ത യുവാക്കളെ കാറില്‍വന്ന സംഘം അടിച്ച് അവശരാക്കിയിരുന്നു. പരാതി ആകുമെന്നായപ്പോള്‍ ചില നേതാക്കള്‍ ഇടപെട്ട് അവര്‍ക്ക് പണം നല്‍കി ഒതുക്കി. ഇപ്പോള്‍ യുവാക്കളേയും ആദിവാസികളേയും ഉപയോഗിച്ചാണ് വാറ്റും വില്‍പ്പനയും. അഗസ്ത്യവനം, നെയ്യാര്‍, പേപ്പാറ തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലും കാട്ടാക്കട, കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി, പൂവച്ചല്‍ തുടങ്ങിയ പഞ്ചായത്തുകളിലും വാറ്റ് ലോബി പിടിമുറുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."