HOME
DETAILS
MAL
പ്ലസ് വണ്‍: വര്‍ധിപ്പിച്ച സീറ്റുകള്‍കൂടി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
August 04 2017 | 19:08 PM
തിരുവനന്തപുരം: പ്ലസ് വണ്‍ കോഴ്സിന് 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സ്കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിലേക്ക് വര്‍ധിപ്പിച്ച സീറ്റുകള്‍ കൂടി പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ഇതിനുവേണ്ടി നിലവിലുള്ള സോഫ്റ്റ്വെയര് അപ്ഗ്രേഡ് ചെയ്യണമെന്നും കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ സീറ്റില്ലാത്തതിനാല്‍ വിദൂരസ്ഥലങ്ങളില്‍ പ്ലസ് വണിന് ചേര്‍ന്നവര്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വീടിനടുത്തേക്ക് മാറ്റം കിട്ടും. വിവേചനമുണ്ടാകാത്ത രീതിയില്‍ അഡ്മിഷന് നടത്തണമെന്നും അദ്ദേ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. റ്റി.റ്റി മധുസൂദനന് ഫയല്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."