HOME
DETAILS

മലേഷ്യൻ ഉച്ചകോടിക്കെതിരെ ഒ ഐ സി രംഗത്ത്; മുസ്‌ലിം സമുദായ താൽപ്പര്യങ്ങൾക്കെതിരും മുസ്‌ലിം രാജ്യങ്ങളുടെ ഐക്യം തകരാൻ ഇടയാകുമെന്നും വിലയിരുത്തൽ

  
backup
December 19 2019 | 06:12 AM

67462868436-2

റിയാദ്: മുസ്‌ലിം രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ സഖ്യം രൂപീകരിക്കാനുള്ള മലേഷ്യൻ ഉച്ചകോടിക്കെതിരെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ രംഗത്ത്. മലേഷ്യൻ യോഗം മുസ്‌ലിം സമുദായ താൽപ്പര്യങ്ങൾക്കെതിരാണെന്നും നിലവിലെ മുസ്‌ലിം കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിലല്ലാതെ മലേഷ്യയിൽ ഉച്ചകോടി ചേരുന്നത് ഇസ്‌ലാമിക ഐക്യം തകർക്കുമെന്നും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒ ഐ സി) സിക്രട്ടറി ജനറൽ യൂസുഫ് അൽ ഉതൈമീൻ വ്യക്തമാക്കി. മലേഷ്യയിൽ നടക്കുന്ന ഉച്ചകോടി ചില മുസ്‌ലിം രാജ്യങ്ങൾ മാത്രം ചേർന്ന് നടത്തുന്നതാണ്. ഇത് മുസ്‌ലിം രാജ്യങ്ങളുടെ ഐക്യം തകരാൻ ഇടയാക്കും. ഒ‌ഐ‌സി ചട്ടക്കൂടിനുപുറത്ത് ഉച്ചകോടികളും മീറ്റിംഗുകളും നടത്തുന്നത് അഭിലഷണീയമല്ല. പ്രത്യേകിച്ചും ലോകം നിരവധി സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത്. അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യു എൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉൾകൊള്ളുന്ന രണ്ടാമത്തെ ഏറ്റവും വലിയ സഖ്യമാണ് ജിദ്ദ ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ. 1969 ൽ രൂപീകൃതമായ സഖ്യം ഇപ്പോൾ അമ്പതു വർഷം പൂർത്തിയാക്കി മുന്നേറുകയാണ്.


       ഇസ്‌ലാമിക രാജ്യങ്ങളിലേയും ആഗോള മുസ്‌ലിംകളുടെയും വിവിധ വിഷയങ്ങളിൽ നിലവിലെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒഐസി) വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്ന കാഴ്ചപ്പാടിനെ തുടർന്ന് മലേഷ്യയുടെ നേതൃത്വത്തിൽ പുതിയ സഖ്യം രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് നാല് ദിവസത്തെ ഉച്ചകോടിക്ക് മലേഷ്യയിൽ തുടക്കം കുറിക്കുന്നത്. പുതിയ നീക്കത്തിൽ സഊദിയടക്കമുള്ള ഗൾഫ് രാഷ്‌ട്രങ്ങൾ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഇത്തരമൊരു കൂട്ടായ്‌മ തുടങ്ങാൻ മുന്നിൽ നിന്ന പാക്കിസ്ഥാൻ നിലവിൽ ഇതിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്നാണ് പാകിസ്ഥാന്റെ പിന്മാറ്റം. കൂടാതെ, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ട്.
      സെപ്റ്റംബറിൽ ഐക്യ രാഷ്ട്ര സഭ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്‌, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ എന്നിവരാണ് ഉച്ചകോടി തീരുമാനിച്ചു പുതിയ സഖ്യത്തിന് നീക്കങ്ങൾ നടത്തിയത്. ഈ മൂന്ന് രാഷ്ട്രങ്ങൾക്ക് പുറമെ ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളും 52 ഇസ്‌ലാമിക് രാജ്യങ്ങളിൽ നിന്നായി 450 ഓളം പണ്ഡിതർ, നേതാക്കൾ, ചിന്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരും പങ്കെടുക്കുന്ന ഉച്ചകോടി ഈ മാസം 19 മുതൽ 21 വരെയാണ് നടക്കുന്നത്. ത്രിദിന ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ഹമദ് അൽതാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ, ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.


        മലേഷ്യൻ നിലപാടിനെതിരെ സഊദി കടുത്ത നീരസം പ്രകടിപ്പിച്ച സാഹചര്യത്തിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്‌ദുൽ അസീസ് രാജാവുമായി മലേഷ്യൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ടെലഫോണിൽ ബന്ധപ്പെട്ടു കാര്യങ്ങൾ ചർച്ച ചെയ്‌തിരുന്നു. ഓർഗനൈനേഷൻ ഇസ്‌ലാമിക് കോർപറേഷനുമായും ഒ ഐ സി മുഖേന ഇസ്‌ലാമിക സഖ്യവുമായും സഹകരിക്കുന്നതിന്റെ ആവശ്യകത സൽമാൻ രാജാവ് മലേഷ്യൻ പ്രധാനമന്ത്രിയോട് വ്യക്തമാക്കിയതായി സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago