നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന കുഞ്ഞാക്കക്ക് യാത്രയയപ്പ് നൽകി
ജിദ്ദ: നാല് പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ജിദ്ദ റുവൈസ് കെഎംസിസി ഉപദേശക സമിതി അംഗവും ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും റുവൈസിലെ പ്രവാസി കാരണവരുമായ ഇ.പി.മുഹമ്മദ് അഷ്‌റഫ് എന്ന കുഞ്ഞാക്കക്ക് റുവൈസ് ഏരിയ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎംസിസി പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. 41 വർഷം മുമ്പാണ് ഇദ്ദേഹം പ്രവാസ ജീവിതം ആരംഭിച്ചത്. റുവൈസ് മലബാർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ റുവൈസ് കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ചെമ്പൻ മുസ്‌തഫ അധ്യക്ഷത വഹിച്ചു. കെ. എൻ. എ. ലത്തീഫ് കൊണ്ടോട്ടി ഉല്ഘാടനം ചെയ്തു.
മുസ്‌തഫ ആനക്കയം, ഖാദർ ചീക്കോട്, ഫിറോസ് പടപ്പറമ്പ്, മുബാറക് തുവ്വൂർ, കബീർ നീറാട്, അഹ്മദ് മുസ്ലിയാരകത്ത്, റഹീം കാവുങ്ങൽ, ഷമീറലി, അൻവർ സാജിദ്, സമീർ തുടങ്ങിയവർ സംസാരിച്ചു. റുവൈസ് കെഎംസിസി ഉപഹാരം ചെമ്പൻ മുസ്‌തഫ കൈമാറി. ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും സലീം കരിപ്പോൾ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."