ആശുപത്രിയില്‍നിന്ന് നല്കിയ ഗുളികയില്‍ ലോഹക്കഷ്ണം
നാദാപുരം: വളയം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഏഴു വയസുകാരിക്ക് നല്കിയ ഗുളികയില്‍ ലോഹക്കഷ്ണം.
കഴിഞ്ഞദിവസം പനി ബാധിച്ചതിനെ തുടര്‍ന്ന് വളയം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂവംവയലിലെ മനോജന്റെ ഏഴു വയസുകാരിയായ മകള്‍ക്കു നല്കിയ ഗുളികയില്‍ നിന്നാണ് ലോഹക്കഷ്ണം കിട്ടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍നിന്ന് നല്കിയ പാരസെറ്റാമോള്‍ ഗുളികയിലാണ് ലോഹക്കഷ്ണം ഉണ്ടണ്ടായിരുന്നത്. രാത്രിയില്‍ ഗുളികയുടെ പകുതിഭാഗം നല്‍കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഇതുപ്രകാരം കുട്ടിക്കു നല്‍കാനായി ഗുളിക പൊട്ടിച്ചപ്പോഴാണ് സ്റ്റീല്‍ കമ്പിയുടെ കഷ്ണം ശ്രദ്ധയില്‍പ്പെട്ടത്.
സംഭവം ആശുപത്രി അധികൃതരുടെ മുന്പില് അറിയിച്ച ബന്ധുക്കളോട് വിഷയം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു പറഞ്ഞു. ഇതോടൊപ്പം ഗുളിക നിര്‍മിച്ച കമ്പനിക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."